ലീഗിൽ നിന്നും പുറത്താക്കിയ കെ.എം ബഷീര്‍ വീണ്ടും ഇടതുവേദിയില്‍

തിരൂർ​: എല്‍.ഡി.എഫി​​െൻറ മനുഷ്യശൃംഖലയില്‍ പങ്കെടുത്തതിന് നടപടി നേരിട്ട മുസ്‍ലിം ലീഗ് നേതാവ് കെ.എം.ബഷീര്‍ വീണ് ടും ഇടതുമുന്നണി വേദിയില്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്‍.ഡി.എഫ് ഘടകകക്ഷിയായ ഐ.എൻ.എല്‍ സംഘടിപ്പിച്ച സമരത്തിലാണ് ബഷീര്‍ പങ്കെടുത്തത്.

ഐ.എൻ.എല്‍ സംസ്ഥാന പ്രസിഡൻറ്​ എ.പി അബ്​ദുൾ വഹാബ്​ നടത്തുന്ന ഉപവാസ സമരവേദിയിലാണ്​ ബഷീർ എത്തിയത്​.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളില്‍ ഇനിയും പാര്‍ട്ടി നോക്കാതെ പങ്കെടുക്കുമെന്ന് ബഷീര്‍ പറഞ്ഞു. ഇക്കാര്യത്തിൽ രാഷ്​ട്രീയ വേർതിരിവ് നോക്കേണ്ടതില്ല. എന്നാൽ പാര്‍ട്ടി മാറുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - KM Basheer attend INL's CAA protest - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.