Posted On
date_range Updated On
date_range ഉത്സവങ്ങളോ ആഘോഷങ്ങളോ വിലക്കേണ്ട സാഹചര്യം കേരളത്തിലില്ല –മന്ത്രി
തിരുവനന്തപുരം: കോവിഡ് വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഉത്സവങ്ങളോ ആഘോഷങ്ങളോ വിലക്കേണ്ട സാഹചര്യം കേരളത്തിലില്ലെന്ന് മന്ത്രി കെ.കെ ശൈലജ.
ചുമ, പനി, ശ്വാസകോശ പ്രശ്നങ്ങള്‍ എന്നീ ലക്ഷണങ്ങളുള്ളവർ ആളുകൾ തടിച്ചുകൂടുന്ന സ്ഥലങ്ങളിൽനിന്ന് ഒഴിഞ്ഞ് നിൽക്കണം. കൂടുതല്‍ രാജ്യങ്ങളിലേക്കും ഇന്ത്യയിലെ സംസ്ഥാനങ്ങളിലേക്കും വൈറസ് പടരുന്ന സാഹചര്യത്തില്‍ ജാഗ്രത തുടരും. ആറ്റുകാലില്‍ വിപുല ഒരുക്കങ്ങളാണ് ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും നടത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.