പാർട്ടി തീരുമാനം അംഗീകരിക്കുന്നു, കൂടുതൽ പ്രതികരണത്തിനില്ല -കെ.കെ. ശൈലജ

തിരുവനന്തപുരം: മന്ത്രിസഭയിൽനിന്ന് ഒഴിവാക്കിയ പാര്‍ട്ടി നടപടി പൂർണമായും അംഗീകരിച്ച് കെ.കെ. ശൈലജ. തീരുമാനം പാർട്ടിയുടേതാണ്, അത് പൂര്‍ണമായും അംഗീകരിക്കും, മറ്റൊരു പ്രതികരണത്തിനും ഇല്ലെന്ന് കെ.കെ. ശൈലജ പറഞ്ഞു.

ഏറെ ചര്‍ച്ചകൾക്ക് ശേഷമാണ് രണ്ടാം പിണറായി വിജയൻ സർക്കാരിൽ കെ.കെ. ശൈലജ ഉണ്ടാകില്ലെന്ന അപ്രതീക്ഷിത തീരുമാനം വന്നത്. എല്ലാം പുതുമുഖങ്ങൾ എന്നത് പാര്‍ട്ടി തീരുമാനം ആണെന്നും ശൈലജക്ക് വേണ്ടി മാത്രം അത്തരത്തിൽ ഇളവ് നൽകേണ്ടതില്ലെന്നും സി.പി.എം തീരുമാനിക്കുകയായിരുന്നു.

വ്യക്തിയെ നോക്കിയിട്ടല്ല ശൈലജയെ ഒഴിവാക്കിയതെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം പറഞ്ഞു. തോമസ് ഐസക്കോ ഇ.പി. ജയരാജനോ മോശമായതു കൊണ്ടല്ലല്ലോ അവരെ തെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റിനിര്‍ത്തിയത് എന്നും എളമരം കരീം ചോദിച്ചു. 

Tags:    
News Summary - KK Shailaja said that accepts the party decision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.