നിയമസഭയിൽ ഇത്തവണ ടി.പി ചന്ദ്രശേഖരന്‍റെ ശബ്​ദമുയരുമെന്ന്​ കെ.കെ രമ

കോഴിക്കോട്​: നിയമസഭയിൽ ഇത്തവണ ടി.പി ചന്ദ്രശേഖരന്‍റെ ശബ്​ദമുയരുമെന്ന്​ ആർ.എം.പി നേതാവ്​ കെ.കെ രമ. സി.പി.എമ്മി​ന്‍റെ ഫാസിസ്റ്റ്​ നിലപാടി​നെതിരായ പോരാട്ടമായിരിക്കും വടകരയിലേത്​. ചരിത്രപരമായ മുന്നേറ്റമായിരിക്കും ഇക്കുറി വടകരയിലുണ്ടാവുകയെന്നും അവർ പറഞ്ഞു.

ആർ.എം.പിയെ കോൺഗ്രസ്​ പിന്തുണക്കുന്നതിനെ എൽ.ഡി.എഫ്​ എതിർക്കുന്നതെന്തിനാണ്​. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസ്​ പിന്തുണയോടെയാണ്​ സി.പി.എം മത്സരിക്കുന്നത്​. ആർ.എം.പിയുടെ സ്ഥാനാർഥിയെ കോൺഗ്രസ്​ നിശ്​ചയിച്ചത്​ ശരിയായില്ലെന്നും അവർ വ്യക്​തമാക്കി.

വടകരയിൽ യു.ഡി.എഫ്​ പിന്തുണയോടെ ആർ.എം.പി സ്ഥാനാർഥിയായി കെ.കെ രമയാണ്​ മത്സരിക്കുന്നത്​. ലോക്​താന്ത്രിക്​ ജനതാദള്ളിലെ മനയത്ത്​ ചന്ദ്രനാണ്​ എൽ.ഡി.എഫ്​ സ്ഥാനാർഥി.

Tags:    
News Summary - KK Rema says that TP Chandrasekharan's voice will be heard in the assembly this time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.