3500 കോടി രൂപയുടെ പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ കിറ്റെക്സ് തെലങ്കാനയിലേക്ക്


കൊച്ചി : കേരളത്തിൽ ഉപേക്ഷിച്ച 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി കിറ്റെക്സ് തെലങ്കാനയിലേക്ക്. നാളെ ഹൈദരാബാദിലെത്തി പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യുമെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു ജേക്കബ് വ്യക്തമാക്കി. തെലങ്കാന സർക്കാറിന്‍റെ ഔദ്യോഗിക ക്ഷണമനുസരിച്ചാണ് യാത്രയെന്ന് എം.ഡി പറഞ്ഞു.

നേരത്തേ തെലുങ്കാന വ്യവസായ മന്ത്രി കെ.ടി രാമറാവു കിറ്റെക്സിന് ക്ഷണക്കത്ത് കൈമാറിയിരുന്നു. ആറ് സംസ്ഥാനങ്ങളിൽ നിന്ന് ക്ഷണമെത്തിയിട്ടുണ്ടെന്ന് എം.ഡി നേരത്തേ അറിയിച്ചിരുന്നു.

ഇതിനിടെ, കിറ്റെക്സിൽ നടക്കുന്ന നിയമലംഘനങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എം.എൽ.എമാർ മുഖ്യന്ത്രിക്ക് നൽകിയ കത്ത് പുറത്തുവന്നു. ആധുനിക ശുദ്ധീകരണ പ്ലാന്റ് പ്രവര്‍ത്തനസജ്ജമാകുന്നതുവരെ കിറ്റെക്സ് കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് എം.എൽ.എമാർ നൽകിയ കത്താണ് പുറത്തുവന്നിരിക്കുന്നത്.

Tags:    
News Summary - Kitex to visit Telangana to discuss Rs 3,500 crore project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.