Posted On
date_range Updated On
date_range സുധാകരനും ചെന്നിത്തലയും തനിക്ക് മാനഹാനിയുണ്ടാക്കി -കിർമാണി മനോജ്
കണ്ണൂർ: ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് നേതാവ് കെ. സുധാകരൻ എന്നിവർക്ക് ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കിർമാണി മനോജിെൻറ വക്കീൽ നോട്ടീസ്. പരോളിൽ പുറത്തിറങ്ങിയ കിർമാണി മനോജ് ഉൾപ്പെട്ട സംഘമാണ് ഷുഹൈബ് വധത്തിന് പിന്നിലെന്ന് സംശയിക്കുന്നുവെന്ന് ചെന്നിത്തല വാർത്തസമ്മേളനത്തിൽ ആരോപിച്ചിരുന്നു.
കണ്ണൂരിൽ ഉപവാസം അനുഷ്ഠിക്കുന്ന കെ. സുധാകരനും ഇതേ ആരോപണം ആവർത്തിച്ചു. ഇരു നേതാക്കളും നടത്തിയ ആരോപണം തനിക്ക് മാനഹാനിയുണ്ടാക്കിയെന്നാണ് കിർമാണി മനോജ് വക്കീൽ നോട്ടീസിൽ പറയുന്നത്. ടി.പി കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചുവരുകയാണ് മനോജ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.