കിൻഫ്രക്ക് നൽകുന്ന ഭൂമിയുടെ വില കുത്തനെ കുറച്ചു; 30 ഏക്കറിന് 64 കോടിക്ക് പകരം 12 കോടി

തിരുവനന്തപുരം: എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ കിൻഫ്രക്ക് നൽകുന്ന 30 ഏക്കർ ഭൂമിയുടെ വില അഞ്ചിലൊന്നായി കുറച്ചു. ചേലാമറ്റം വില്ലേജിൽ ടൗൺ ബ്ലോക്ക് 11ൽ റീ സർവ്വെ 1ൽപെട്ട ഭൂമി 64.13 കോടി രൂപക്ക് നൽകാനാണ് ഈ വർഷം മാർച്ച് 20ന് തീരുമാനിച്ചിരുന്നത്. കിൻഫ്രയ്ക്ക് വ്യാവസായിക പാർക്ക് സ്ഥാപിക്കാനാണ് ഈ ഭൂമി പതിച്ചു നൽകുന്നത്.

എന്നാൽ, പൊതുതാൽപര്യാർത്ഥം ഭൂമിവില 12.28 കോടി രൂപയായി പുതുക്കി നിശ്ചയിക്കാനാണ് ഇന്നത്തെ മന്ത്രിസഭ യോഗം തീരുമാനിച്ചത്. മുൻപ് ട്രാവൻകൂർ റയോൺസിന് പാട്ടത്തിന് നൽകിയതായിരുന്നു ഈ ഭൂമി.

എയർ ഇന്ത്യക്ക് 9.40 ഏക്കര്‍ ഭൂമി പാട്ടത്തിന് നല്‍കും, വാർഷിക വാടക 3.51 കോടി

തിരുവനന്തപുരം: പേട്ട - കടകംപള്ളി വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന 9.409 ഏക്കര്‍ ഭൂമി എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വിസസ് ലിമിറ്റഡിന് പാട്ടത്തിന് നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 10 വര്‍ഷത്തേക്ക് 3,51,84,072 രൂപ വാര്‍ഷിക നിരക്കില്‍ നിബന്ധനകളോടെയാണ് പാട്ടത്തിന് നല്‍കുക.

ഗവ. പ്ലീഡര്‍ തസ്തിക സൃഷ്ടിക്കും

ഹൈകോടതിയിൽ സീനിയർ ഗവ. പ്ലീഡർമാരുടെയും ഗവ. പ്ലീഡർമാരുടെയും മൂന്ന് വീതം അധിക തസ്തികകൾ സൃഷ്ടിക്കും.

വാഹനങ്ങള്‍ വാങ്ങുന്നതിന് അനുമതി

ഹൈക്കോടതി ജഡ്ജിമാരുടെ ഉപയോഗത്തിന് 32 വാഹനങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്‍കി. എല്‍ ബി എസ് സെന്‍റര്‍ ഫോര്‍ സയന്‍സ് & ടെക്നോളജിയുടെ ഉപയോഗത്തിന് പുതിയ വാഹനം വാങ്ങുന്നതിനും അനുമതി നല്‍കി.

Tags:    
News Summary - Kinfra land price reduced to 12 crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.