വേങ്ങര: സോഷ്യൽ മീഡിയയിൽ കോളേജ് വിദ്യാർത്ഥിനികൾക്കെതിരെ അപവാദ പ്രചരണം നടത്തിയ യൂത്ത്ലീഗ് കണ്ണമംഗലം പഞ്ചായത് തു കമ്മിറ്റി പ്രസിഡന്റ് പുള്ളാട്ട് ഷംസു സോഷ്യൽ മീഡിയയിൽ തന്നെ ഖേദം പ്രകടിപ്പിച്ചു. താൻ പറഞ്ഞ രീതിയിലുള്ള മോശ ം പ്രവർത്തനങ്ങൾ ഒന്നും തന്നെ പെൺകുട്ടികളുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നും അതുകൊണ്ടു തന്നെ വിദ്യാർത്ഥിനികൾക്കും ഇവരുടെ രക്ഷിതാക്കൾക്കുമുണ്ടായ വിഷമത്തിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഇയാൾ വാട്സ് ആപ്പിൽ പോസ്റ്റിട്ടു.
കണ്ണമംഗലത്തു കിളിനക്കോട്ട് വിവാഹത്തിൽ പങ്കെടുത്തു തിരികെ പോവുകയായിരുന്ന വിദ്യാർത്ഥിനികൾക്കെതിരെ വാട്ട്സ് ആപ്പിൽ ഇയാൾ നടത്തിയ മോശം പരാമർശങ്ങൾ ഏറെ വിവാദമായിരുന്നു. സോഷ്യൽ മീഡിയയിൽ തങ്ങൾക്കെതിരെ നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി പെൺകുട്ടികൾ വേങ്ങര പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇയാൾക്കെതിരെ ഐ. പി. സി. 143, 147, 149, 506 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ടു കണ്ണമംഗലം മേമാട്ടുപാറ സ്വദേശി പുള്ളാട്ട് ഷംസുവിനും മറ്റു അഞ്ചോളം പേർക്കെതിരെ വിദ്യാർത്ഥിനികൾ നൽകിയ പരാതിയെ തുടർന്നാണ് വേങ്ങര പോലീസ് കേസെടുത്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.