Posted On
date_range Updated On
date_range ‘കിഫ്ബി’ വഴി ഇക്കൊല്ലം 30,000 കോടിയുടെ പദ്ധതികൾ –ഐസക്
തിരുവനന്തപുരം: ‘കിഫ്ബി’ വഴി ഇൗവർഷം 30,000 കോടിയുടെ വിവിധ പദ്ധതികൾക്ക് അനുമതി നൽകുമെന്ന് മന്ത്രി തോമസ് െഎസക്. കിഫ്ബി ഒാൺലൈൻ ഫണ്ട് വിതരണ സംവിധാനത്തിെൻറ ഉദ്ഘാടനം മാസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. 6000 കോടിയുടെ പദ്ധതികൾ ഇതിനോടകം ടെൻഡർ ചെയ്തു. അടുത്ത 6000 കോടിയുടെ പദ്ധതികൾക്ക് അനുമതി നൽകുന്നതിനുള്ള പരിശോധന ഘട്ടത്തിലാണ്. അടുത്ത ബോർഡ് യോഗം 300 കോടിയുടെ പദ്ധതികൾ കൂടി പരിഗണിക്കും. സംസ്ഥന സർക്കാർ സാധാരണ 5000 കോടിയുടെ അനുമതിയാണ് വർഷത്തിൽ നൽകുന്നത് എന്നത് മുൻനിർത്തുേമ്പാഴാണ് കിഫ്ബി പദ്ധതികളുടെ വ്യാപ്തി വ്യക്തമാകുന്നത് എന്നും മന്ത്രി പറഞ്ഞു.
ആകെ നടപ്പാക്കാനുദ്ദേശിക്കുന്ന 50,000 കോടിയിൽ 20,000-25,000 കോടി പൊതുമരാമത്ത് വകുപ്പ്, കുടിവെള്ള പദ്ധതികൾ എന്നിവക്കായിരിക്കും.
ആകെ നടപ്പാക്കാനുദ്ദേശിക്കുന്ന 50,000 കോടിയിൽ 20,000-25,000 കോടി പൊതുമരാമത്ത് വകുപ്പ്, കുടിവെള്ള പദ്ധതികൾ എന്നിവക്കായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.