കോട്ടയം: പ്രണയ വിവാഹത്തിെൻറ പേരിൽ നവവരനെയും ബന്ധുവിനെയും അര്‍ധരാത്രി വീടാക്രമിച്ച് ക്വേട്ടഷൻ സംഘം തട്ടിക്കൊണ്ടുപോയി. കോട്ടയം നട്ടാശ്ശേരി എസ്.എച്ച് മൗണ്ട് ചവിട്ടുവരി പ്ലാത്തറ രാജുവിെൻറ മകൻ കെവിനെയും (24), ബന്ധു മാന്നാനം കളമ്പുകാട്ടുചിറ അനീഷ് സെബാസ്റ്റ്യനെയുമാണ് (30) തട്ടിക്കൊണ്ടുപോയത്. പിന്നീട് അനീഷിനെ മർദിച്ച് അവശനാക്കിയ ശേഷം ഗുണ്ടസംഘം വഴിയിൽ ഉപേക്ഷിച്ചു. ഇവരെ തട്ടിക്കൊണ്ടുപോയത് തെൻറ സഹോദരെൻറ നേതൃത്വത്തിലുള്ള ഗുണ്ടസംഘമാണെന്ന് കെവിെൻറ ഭാര്യ നീനു ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏറ്റുമാനൂർ രജിസ്ട്രാർ ഓഫിസിൽ കെവിനും (23) കൊല്ലം തെന്മല സ്വദേശിയായ നീനുവും വിവാഹിതരായത്. ശനിയാഴ്ച പുലർച്ച 1.30ഒാടെ കെവിെൻറ പിതൃസഹോദരിയുടെ മകൻ മാന്നാനം സ്വദേശി അനീഷ് സെബാസ്റ്റ്യെൻറ വീട്ടിലെത്തിയ ഗുണ്ടസംഘം വീട് അടിച്ചുതകർക്കുകയായിരുന്നു. ഇൗ സമയം കെവിനും അനീഷും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിെൻറ അടുക്കള അടിച്ചുതകർത്ത് അഞ്ചുപേർ വീട്ടിൽ കയറി, വടിവാളും ഇരുമ്പ് വടിയും ഉപയോഗിച്ച് ടി.വി, ഫ്രിഡ്ജ് തുടങ്ങിയ സാധനങ്ങൾ മുഴുവൻ തകർത്ത ശേഷം ഇരുവെരയും ക്രൂരമായി മർദിച്ചു. തുടർന്ന് രണ്ടുപേരുെടയും കഴുത്തിൽ വടിവാൾ െവച്ച ശേഷം സംഘം വന്ന മൂന്ന് കാറുകളിലൊന്നിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. രാവിലെ 11ഒാടെ പുനലൂർ ഭാഗത്താണ് അനീഷിനെ ഇറക്കിവിട്ടത്. രാത്രിയോടെ തട്ടിക്കൊണ്ടുപോയ ഇന്നോവ കാർ തെന്മല പൊലീസ് കസ് റ്റഡിയിലെടുത്തു. എന്നാൽ, കെവിനെ കണ്ടെത്താനായില്ല.
കെവിെനയും അനീഷിെനയും തട്ടിക്കൊണ്ടുപോയതറിഞ്ഞ നീനു ഗാന്ധിനഗർ സ്റ്റേഷനിലെത്തി വിവരം പറഞ്ഞതിനെ തുടർന്ന് എസ്.െഎ പെൺകുട്ടിയുടെ സഹോദരനോട് ഫോണിൽ സംസാരിച്ചു. എന്നാൽ, കെവിൻ വണ്ടിയിൽനിന്ന് ചാടിപ്പോയെന്നാണ് അവർ പറഞ്ഞത്. എന്നാൽ, പിന്നീട് പൊലീസിെൻറ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തതിനെ തുടർന്ന് ഭർത്താവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നീനു ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. രാവിലെ മുതൽ സ്റ്റേഷന് മുന്നിൽ നിന്ന പെൺകുട്ടിയെ പ്രതിഷേധം കനത്തതോടെ വൈകീട്ട് ഏറ്റുമാനൂർ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിെൻറ തിരക്കുകള്‍ ഉള്ളതിനാല്‍ പിന്നീട് അന്വേഷിക്കാമെന്നാണ് പൊലീസ് അറിയിച്ചതെന്നും ഗുണ്ടസംഘത്തിൽനിന്ന് പൊലീസ് പണം വാങ്ങിയതായും കെവിെൻറ ബന്ധുക്കൾ ആരോപിച്ചു.
കഴിഞ്ഞ 24ന് രാത്രി ഏഴോടെ നീനുവിനെ വീട്ടിൽനിന്ന് കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. കെവിനുമായി പ്രണയത്തിലാണെന്ന് മനസ്സിലായതിനെ തുടർന്ന് ഗാന്ധിനഗർ സ്റ്റേഷനിലെത്തിയ യുവതിയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരം യുവാവിെനയും യുവതിെയയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഇവർ രജിസ്റ്റർ വിവാഹത്തിെൻറ രേഖകൾ കാണിെച്ചങ്കിലും പിതാവിെൻറ കൂടെ പോകാൻ പൊലീസ് യുവതിയോട് ആവശ്യപ്പെട്ടുവെന്ന് കെവിെൻറ ബന്ധുക്കൾ പറഞ്ഞു. ബന്ധുക്കളുടെ കൂടെ പോകാൻ വിസമ്മതിച്ച യുവതിയെ പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ െവച്ച് മർദിക്കുകയും വലിച്ചിഴച്ച് കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്െതങ്കിലും യുവതി കുതറി ഓടി യുവാവിെൻറ ബന്ധുക്കളുടെ ഒപ്പം പോവുകയായിരുന്നു. പിന്നീട് യുവതിയെ അമലഗിരിയിലുള്ള ഹോസ്റ്റലിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു.
തട്ടിക്കൊണ്ടുപോയ കാറിെൻറ നമ്പർ ഉൾപ്പെടെ നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് അനീഷ്
കോട്ടയം: തിരുവനന്തപുരം റജിസ്ട്രേഷനിലുള്ള ഇന്നോവ കാറിലാണ് തട്ടിക്കൊണ്ടുപോയതെന്നതും ഇതിെൻറ നമ്പർ ഉൾപ്പെടെ വിവരം നൽകിയിട്ടും പൊലീസ് ഒന്നും ചെയ്തില്ലെന്നും തട്ടിക്കൊണ്ടുപോകലിന് ഇരയായ അനീഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. തെന്മലയിലെത്തിയപ്പോൾ ഛർദിക്കണമെന്നുപറഞ്ഞപ്പോഴാണ് തന്നെ ഇറക്കിവിട്ടത്. പിന്നീട് രണ്ട് വാഹനങ്ങളിൽ നിന്നുള്ളവർ തുടരെ മർദിച്ചു. പെൺകുട്ടിയെ തിരികെ എത്തിച്ച് തന്നാൽ വിട്ടയക്കാമെന്ന് പറഞ്ഞു. അതിന് സഹായിക്കാമെന്നു പറഞ്ഞപ്പോഴായിരുന്നു മർദനം നിർത്തിയത്.മർദനത്തിൽ സാരമായി പരിക്കേറ്റ അനീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്താണ് പരിക്ക്. കെവിനെയും അവർ ക്രൂരമായി മർദിച്ചിട്ടുണ്ടെന്നും കെവിൻ മറ്റൊരു വണ്ടിയിൽനിന്ന് ചാടിപ്പോയെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞതായും അനീഷ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.