എൽ.ഡി.എഫ് വന്നശേഷം സ്ത്രീകൾക്ക് പുറത്തിറങ്ങി നടക്കാനാവാത്ത അവസ്ഥ -ഖുഷ്ബു 

കോഴിക്കോട്: കൊച്ചിയില്‍ ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതലന്വേഷിക്കേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് സംഭവത്തിനുപിന്നില്‍ സ്വന്തം പാര്‍ട്ടിയിലുള്ളവരുണ്ടാവുമെന്ന ബോധ്യമാണെന്ന് തെന്നിന്ത്യന്‍ നടിയും എ.ഐ.സി.സി വക്​താവുമായ ഖുശ്ബു പറഞ്ഞു. സ്ര്തീക‍ള്‍ക്കുനേരെ വര്‍ധിച്ചുവരുന്ന അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് കോഴിക്കോട് ഡി.സി.സി സംഘടിപ്പിച്ച പ്രതിഷേധ സമരസാക്ഷ്യം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

സംഭവത്തെക്കുറിച്ച് ആഴത്തില്‍ അന്വേഷിക്കണമെന്നു നിര്‍ദേശിക്കേണ്ട സര്‍ക്കാര്‍ ആണ് പൊലീസിന് പരോക്ഷമായൊരു സന്ദേശം നല്‍കിയത്.  പക്ഷപാതിത്വം കാണിക്കാതെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കേണ്ട പൊലീസ് മുഖ്യമന്ത്രിക്കും പിണറായിക്കുംവേണ്ടി പ്രവര്‍ത്തിക്കുകയാണ്. എല്ലാം ശരിയാവുമെന്നുപ‍റഞ്ഞ് അധികാരത്തിലേറിയ, സ്ര്തീകളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് വാഗ്ദാനം ചെയ്ത് ഭരണം തുടങ്ങിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി ഒന്നും ചെയ്യുന്നില്ല. ദൈവത്തിന്‍െറ സ്വന്തം നാടായിരുന്ന കേരളം ഒമ്പതുമാസത്തെ ഇടതുഭരണത്തില്‍ ക്രിമിനലുകളുടെ സ്വന്തം നാടായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഗാന്ധിജി പറഞ്ഞത് രാത്രി 12ന് ഒരു സ്ര്തീ ഒറ്റക്ക് പുറത്തിറങ്ങി നടക്കുമ്പോഴാണ് രാജ്യം പൂര്‍ണമായി സ്വാതന്ത്ര്യമാവുന്നത് എന്നാണ്​. എന്നാല്‍, പകല്‍ 12 മണിക്കുപോലും സ്ര്തീകള്‍ പുറത്തിറങ്ങി നടക്കാന്‍ ഭയപ്പെടുന്ന അവസ്ഥയാണ്​ ഇവിടെയുള്ളത്​. രാജ്യത്തെങ്ങും ഇതുതന്നെയാണ് സ്ഥിതി. വടക്കാഞ്ചേരിയിലെ പീഡനത്തിനിരയായ പെണ്‍കുട്ടിയെ കാണാനോ സഹാനുഭൂതി കാണിക്കാനോ  മുഖ്യമന്ത്രി പിണറായി വിജയന്‍  തയാറായില്ല.

ആക്രമിക്കപ്പെട്ട പെണ്‍കുട്ടികളോട് സഹതാപത്തിനുപകരം സഹാനുഭൂതിയാണ് കാണിക്കേണ്ടത്. അവരെ കൂടുതല്‍ അപമാനിക്കുന്നതിനുപകരം ഒപ്പം നില്‍ക്കുകയാണ് വേണ്ടത്. ആക്രമിക്കപ്പെട്ട നടി ധൈര്യത്തിന്‍െറ പ്രതീകമാണെന്നും മറ്റു സ്ര്തീകളും ഊ ധൈര്യം കാണിക്കണമെന്നും ഖുശ്ബു കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - khushbu against ldf at calicut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.