കോഴിക്കോട്: യെമനിൽ നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവായിക്കിട്ടുമെന്നാണ് ലഭിക്കുന്ന വിവരമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറിയും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ. മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെച്ചെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഗുണകരമായത് ചെയ്യുന്നു. കിട്ടിക്കൊണ്ടിരിക്കുന്ന വാർത്ത വധശിക്ഷ ഒഴിവായിക്കിട്ടുമെന്നാണ്. അതിനുള്ള ശ്രമം തകൃതിയായി നടക്കുന്നുണ്ട്. അതിനുവേണ്ടി കാന്തപുരം ഉസ്താദ് ഇടപെടുന്നുണ്ട്. ദിയാധനം കൊടുക്കേണ്ടിവന്നാൽ എല്ലാവരും ഒത്തൊരുമിച്ച് ചെയ്യും. നിമിഷ പ്രിയ നാട്ടിൽ വന്ന് എല്ലാവർക്കും ആശ്വസിക്കാൻ കഴിയണം. ഈ ഗതി ലോകത്ത് ആർക്കും വരരുത് എന്നാണ് ഞങ്ങളുടെ പ്രാർത്ഥനയും ആഗ്രഹവും -ഖലീലുൽ ബുഖാരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വധശിക്ഷ നീട്ടിവെക്കുന്നതിലൂടെ കുടുംബത്തെ പറഞ്ഞ് സമാധാനിപ്പിക്കാൻ സമയം ലഭിക്കും. അവരുമായി സംസാരിക്കാനും കാര്യങ്ങൾ കൂടുതൽ അനുകൂലമാക്കിയെടുക്കാനും സാധിക്കുമെന്ന ആത്മവിശ്വാസം ഞങ്ങൾക്കുണ്ട്. നിമിഷപ്രിയ തിരിച്ചെത്തി കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയണമെന്നാണ് ഞങ്ങളുടെ ആഗ്രഹം -അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.