കോട്ടയം: കെവിൻ കൊലക്കേസ് അന്വേഷണത്തിൽ ഗുരുതര കൃത്യവിലോപം കാട് ടിയതിന് പിരിച്ചുവിടൽ നോട്ടീസ് നൽകിയ അന്നത്തെ ഗാന്ധിനഗർ എസ്.െഎ എം.എസ്. ഷിബു സേനക്ക് അകത്തോ പുറത്തോയെന്നതിൽ ഒരുവർഷം കഴിഞ്ഞിട്ടും വ്യക്തതയില്ല. കെവിെൻറ ഭാര്യയടക്കം ആക്ഷേപമുന്നയിച്ച ഷിബുവിനെ പൊടുന്നനെ സർവിസിൽ തിരിച്ചെടുക്കാനുള്ള തീരുമാനം വൻ വിവാദമായിരുന്നു.
ഷിബു ചുമതല കൃത്യമായി നിർവഹിച്ചിരുന്നെങ്കിൽ കെവിെൻറ ജീവൻ നഷ്ടമാവില്ലായിരുന്നെന്ന കണ്ടെത്തലിനൊടുവിൽ പരിച്ചുവിടാൻ തീരുമാനിക്കുകയും നോട്ടീസ് നൽകുകയുമായിരുന്നു. എന്നാൽ, അപ്രതീക്ഷിതമായി ഷിബുവിെൻറ വിശദീകരണം ഭാഗികമായി അംഗീകരിച്ച് തിരിച്ചെടുത്തതായി െകാച്ചി റേഞ്ച് എം.ജി ഉത്തരവിട്ടു. കെവിൻ െകാല്ലപ്പെട്ടതിെൻറ വാർഷികദിനത്തിലായിരുന്നു സംസ്ഥാനത്തെ ഏറ്റവും ജൂനിയർ എസ്.െഎയായി താരംതാഴ്ത്തിയശേഷമുള്ള തിരിച്ചെടുക്കൽ തീരുമാനം. ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയരുകയും വിവാദമാകുകയും ചെയ്തതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് ഉത്തരവ് മരവിപ്പിച്ചു. ഫലത്തിൽ സസ്പെൻഷനിൽ തുടരുകയാണ് എസ്.ഐ.
കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയിൽനിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയ എ.എസ്.ഐ ടി.എം. ബിജുവിനെ പിരിച്ചുവിട്ടിരുന്നു. പൊലീസ് ഡ്രൈവർ എം.എൻ. അജയകുമാറിെൻറ മൂന്നുവർഷത്തെ ആനുകൂല്യങ്ങളും റദ്ദാക്കി. സസ്പെൻഷനിലായിരുന്ന അജയകുമാർ പിന്നീട് സർവിസിൽ തിരിച്ചെത്തി. ആരോപണവിധേയനായ ജി.ഡി ചാർജ് സണ്ണിമോനെതിരെ നടപടി ഒഴിവാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.