എ.എസ്​.ഐയെ ഷാനു ചാക്കോ വിളിച്ച സമയത്ത്​ കെവിൻ കൊല്ലപ്പെട്ടിരുന്നു -​അന്വേഷണ ഉദ്യോഗസ്ഥൻ

കോട്ടയം: ഒന്നാം പ്രതി ഷാനു ചാക്കോ ഗാന്ധിനഗർ എ.എസ്​.ഐ ബിജുവിനെ വിളിച്ച സമയത്ത്​ കെവിൻ ​െകാല്ലപ്പെട്ടിരുന്നതായ ി അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈ.എസ്​.പി ഗിരീഷ്​ പി. സാരഥി. കോട്ടയം പ്രിൻസിപ്പൽ സെഷൻസ്​ കോടതിയിൽ പ്രതിഭാഗം വിസ്​താ രത്തിനിടെയാണ്​ ഇക്കാര്യം പറഞ്ഞത്​. 2018 ​േമയ് 27ന് രാവിലെ പ്രതി ഷാനു ചാക്കോ ഗാന്ധിനഗർ എ.എസ്.ഐ ബിജുവിനെ ഫോൺ ചെയ്​തപ ്പോൾ കെവിൻ രക്ഷപ്പെട്ടിരുന്നില്ലേയെന്ന്​ പ്രതിഭാഗം അഭിഭാഷകൻ ചോദിച്ചു.

രക്ഷപ്പെടുകയല്ല, കൊല്ലപ്പെടുകയായിരുന്നുവെന്നായിരുന്നു മറുപടി. ഇൗസമയം കെവിൻ പ്രതികളുടെ കസ്​റ്റഡിയിലായിരുന്നോയെന്നത്​ പ്രതികൾക്ക് മാത്രമേ പറയാൻ കഴിയൂ. പക്ഷേ, തട്ടിക്കൊണ്ടുപോകലും കൊലയും സംബന്ധിച്ച് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. ഇത് പരിശോധനകളിൽ ശരിയാണെന്ന് തെളിഞ്ഞിട്ടുണ്ട്​. നീനുവിനെ കെവിൻ ഇഷ്​പ്പെട്ട്​ വിവാഹം കഴിച്ചത്​ പ്രതികളായ ചാക്കോ, ഷാനു എന്നിവർക്ക്​ ഇഷ്​ടമായില്ല.

നീനുവിനെ വിട്ടുകിട്ടാനാണ് കെവിനെ തട്ടിക്കൊണ്ടുപോയതെന്ന് പ്രതികൾ പല സാക്ഷികളോടും പറഞ്ഞിട്ടുണ്ട്. അത് തനിക്ക് മനസ്സിലായിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. കെവി​േൻറത്​ മുങ്ങി മരണം മാത്രമല്ലേയെന്ന് പ്രതിഭാഗം ചോദിച്ചു. പ്രോസിക്യൂഷന് അതിലപ്പുറം എന്താണ് സ്ഥാപിക്കാൻ കഴിഞ്ഞതെന്ന് അവർ ചോദിച്ചു. ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് കൊലപാതകമെന്ന്​ സ്ഥാപിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിഭാഗം ക്രോസ് വിസ്താരം ബുധനാഴ്ചയും തുടരും.

Tags:    
News Summary - Kevin Murder Case Shanu Chacko -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.