കോട്ടയം: പ്രണയവിവാഹത്തെത്തുടർന്ന് തട്ടിക്കൊണ്ടുപോയി മരിച്ചനിലയിൽ കണ്ടെത്തിയ കെവിൻ പി. ജോസഫിേൻറത് മുങ്ങിമരണമെന്ന് ഉറപ്പിച്ച് അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശനിയാഴ്ച രാത്രി വൈകിയാണ് മെഡിക്കൽ കോളജ് ഫോറൻസിക് മെഡിസിൻ വിഭാഗം അധികൃതർ അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘത്തലവൻ ഐ.ജി വിജയ് സാഖറക്ക് കൈമാറിയത്.
ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചനകളെ ശരിവെക്കുന്നതാണ് അന്തിമ റിപ്പോർട്ടിലെ കണ്ടെത്തലുകൾ. മരണകാരണമായേക്കാവുന്ന പരിക്കുകളൊന്നും കെവിെൻറ ശരീരത്തിൽ കണ്ടെത്താനായിട്ടില്ല. ആകെയുള്ള 15 മുറിവുകളിൽ കൂടുതലവും വീണപ്പോൾ ശരീരം ഉരഞ്ഞ് ഉണ്ടായിട്ടുള്ളതാണ്. മുഖത്തേറ്റ ചതവുകൾ മർദനത്തിൽനിന്നുള്ളതാണ്. എന്നാൽ, ഇത് മരണകാരണമാണെന്ന് പറയാനാകില്ല.
ആന്തരികാവയവങ്ങളും ശരീരത്തിനുള്ളിലെ വെള്ളവും നൽകിയതിെൻറ ശാസ്ത്രീയ പരിശോധനഫലം ലഭിച്ചിട്ടില്ല. ഇതുകൂടി ലഭിച്ചെങ്കിൽ മാത്രമേ മരണം സംബന്ധിച്ച് വ്യക്തത ലഭിക്കൂ. ഇതിനിടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിശദമായി പരിശോധിക്കുന്നതിനായി അന്വേഷണ സംഘം മെഡിക്കൽ ബോർഡിനെ സമീപിച്ചേക്കുമെന്ന സൂചനയുണ്ട്. രക്ഷപ്പെടാൻ ചാടിയപ്പോൾ പുഴയിലേക്ക് വീണതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. അടികൊണ്ട് അബോധാവസ്ഥയിലായ കെവിനെ മരിെച്ചന്ന് കരുതി ജലാശയത്തിൽ തള്ളിയതാകാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.