കോട്ടയം: കെവിൻ കൊല്ലപ്പെട്ടതായി ഒന്നാം പ്രതി ഷാനു ചാക്കോ അറിയിച്ചെന്ന് സുഹൃത്തിെൻറ നിർണായക മൊഴി. വിചാരണക്കിടെ ഷാനുവിെൻറ അയൽവാസികൂടിയായ 26ാം സാക്ഷി ലിജോയുടേതാണ് വ െളിപ്പെടുത്തൽ. തട്ടിക്കൊണ്ടുവരുന്നതിനിടെ കെവിൻ ഓടി രക്ഷപ്പെട്ടെന്നായിരുന്നു പ് രതികളുടെ മൊഴി. കെവിനെ തട്ടിക്കൊണ്ടുവന്നശേഷം നീനുവിനെ ഭീഷണിപ്പെടുത്തി തിരികെ കൊണ ്ടുവരുകയെന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂെവന്നാണ് ഇവർ പറഞ്ഞിരുന്നത്.
ഓടി രക്ഷപ്പെടുന്നതിനിടെ അബദ്ധത്തിൽ പുഴയിൽ വീണാണ് െകവിെൻറ മരണമെന്നായിരുന്നു പ്രതിഭാഗത്തിെൻറ വാദം. ഇത് തള്ളുന്നതാണ് ലിജോയുെട മൊഴി. ‘കെവിൻ മരിച്ചു. കൂടെ അനീഷ് എന്ന സുഹൃത്തിനെ പിടിച്ചിരുന്നു, അവനെ വെറുതെ വിടുകയാണെന്ന്’ ഫോണിലൂടെ ഷാനു പറഞ്ഞതായാണ് ലിജോ കോടതിയെ അറിയിച്ചത്.
ഇക്കാര്യം കാട്ടി ലിജോയുെട ഫോണിലേക്ക് ഷാനു അയച്ച വാട്സ്ആപ് സന്ദേശവും കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കി. ഈ വാട്സ്ആപ് സന്ദേശവും ലിജോ കോടതിയിൽ തിരിച്ചറിഞ്ഞു. ‘അവൻ തീർന്നു; ഡോണ്ട് വറി, മറ്റവനെ വിട്ടയക്കുന്നു’ എന്നായിരുന്നു സന്ദേശം.
കെവിൻ െകാല്ലപ്പെട്ട േമയ് 27ന് രാവിലെ ഏഴിനാണ് ഷാനു വിളിച്ചത്. കെവിൻ മരിച്ചതായി പറഞ്ഞതോടെ താൻ ഷാനുവിനോട് ഉടൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങാൻ നിർദേശിച്ചതായും ലിജോ കോടതിയിൽ പറഞ്ഞു. പാലാ മജിസ്ട്രേറ്റ് കോടതിയിലും ലിജോ നേരേത്ത ഇക്കാര്യം രഹസ്യമൊഴിയായി നൽകിയിരുന്നു.
കെവിൻ കൊല്ലപ്പെടുന്നതിന് രണ്ടുദിവസം മുമ്പ് നീനുവിെൻറ പിതാവ് ചാക്കോ കോട്ടയത്തെത്തിയത് ലിജോയോടൊപ്പമാണ്. കേസിലെ മുഖ്യപ്രതി ഷാനു, രണ്ടാം പ്രതി നിയാസ്, നാലാം പ്രതി റിയാസ് എന്നിവരെ ലിജോ തിരിച്ചറിഞ്ഞു. നീനു കെവിെൻറയൊപ്പം പോവുകയാണെന്ന് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എഴുതി നൽകിയിരുന്നതായി ലിജോ സമ്മതിച്ചു. ഷാനുവിെൻറ ഫോണിലേക്ക് വാട്സ്ആപ്പിൽ കെവിെൻറ ചിത്രങ്ങൾ അയച്ചുനൽകിയതായും ലിജോ സമ്മതിച്ചു. പ്രതികളെല്ലാം ഒരുപോലെ വെള്ളവസ്ത്രം ധരിച്ചാണ് വെള്ളിയാഴ്ചയും കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണക്ക് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.