കെവിൻ വധക്കേസ്​: നല്ല വിധിയെന്ന്​ എസ്.പി.ഹരിശങ്കർ

കോട്ടയം: ദൃക്സാക്ഷികളോ തെളിവോ ഇല്ലാതിരുന്നിട്ടും സാഹചര്യ തെളിവ് വെച്ച് കെവിൻകേസിൽ 10 പ്രതികൾക്കും ഇരട്ട ജീവ പര്യന്തം നൽകിയത് നല്ല വിധിയെന്ന് മുൻ കോട്ടയം എസ്.പി.ഹരിശങ്കർ. മികച്ച അന്വേഷണത്തി​േൻറയും മികച്ച പ്രോസികൂഷന്റെയും വിജയമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിധിയിൽ സന്തോഷമുണ്ടെന്ന് പ്രോസിക്യൂട്ടർ അഡ്വ.സി.എസ്.അജയൻ പറഞ്ഞു. വധശിക്ഷ കോടതി ഗൗരവമായി പരിഗണിച്ച ശേഷം ഇരട്ട ജീവപര്യന്തം നൽകിയത് നീതിയുക്തമാണ്​. പ്രതികളുടെ പ്രായവും ജീവിത സാഹചര്യവും കണക്കിലെടുത്താണ് ഇരട്ട ജീവപര്യന്തം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - kevin murder case; good verdict said Former Kottayam SP Harishankar -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.