കോട്ടയം: കെവിനെ പുഴയിൽ മുക്കിക്കൊല്ലുകയായിരുെന്നന്ന് ഫോറൻസിക് വിദഗ്ധർ കോട്ട യം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മൊഴി നൽകി. മുങ്ങുന്ന സമയത്ത് കെവിന് ബോധമുണ്ടായിരുെന്നന്ന് പോസ്റ്റ്മോർട്ടം ചെയ്ത കോട്ടയം മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗത്തിലെ ഡോക്ടർമാരായ വി.എം. രാജീവ്, സന്തോഷ് ജോയ്, മെഡിക്കൽ ടീം ഡയറക്ടർ േഡാ. ശശികല എന്നിവർ വ്യക്തമാക്കി. ശ്വാസകോശത്തിലെ വെള്ളത്തിെൻറ അളവ് ചൂണ്ടിക്കാട്ടിയാണ് ഡോക്ടർമാരുടെ മൊഴി.
കെവിെൻറ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് വിശദീകരിച്ചാണ് ഫോറൻസിക് വിദഗ്ധർ തിങ്കളാഴ്ച കോടതിയിൽ മൊഴി നൽകിയത്. കെവിെൻറ ശ്വാസകോശത്തിൽ കണ്ടെത്തിയ വെള്ളത്തിെൻറ അളവും ബോധത്തോടെ ഒരാളെ മുക്കിയാൽ മാത്രമേ ഇത്രയും വെള്ളം ശ്വാസകോശത്തിൽ കയറൂയെന്നതിെൻറ ശാസ്ത്രീയ റിപ്പോർട്ടും ഫോറൻസിക് സംഘം കോടതിയെ ധരിപ്പിച്ചു.
അരക്കൊപ്പം വെള്ളത്തിൽ സ്വമേധയാ മുങ്ങി മരിക്കില്ല. അപകട മരണമോ ആത്മഹത്യയോ അല്ല നടന്നതെന്നും ഡോക്ടർമാർ വിശദീകരിച്ചു. കെവിൻ മരിച്ചുകിടന്നിടത്ത് അരക്കൊപ്പം വെള്ളം മാത്രമാണ് ഉണ്ടായിരുന്നത്. ഇത്രയും വെള്ളത്തിൽ ബോധത്തോടെ ഒരാൾ വീണാൽപോലും ശ്വാസകോശത്തിൽ ഇത്രേയറെ വെള്ളം കയറില്ലെന്ന് സ്ഥലം സന്ദർശിച്ച ഫോറൻസിക് വിദഗ്ധരും മൊഴി നൽകി. കേസിൽ ഈ മൊഴി ഏറെ നിർണായകമാകും.
തട്ടിക്കൊണ്ടുപോയെന്നത് സത്യമാണെങ്കിലും ഇവർ രക്ഷപ്പെട്ടെന്നും തുടർന്ന് എന്ത് സംഭവിെച്ചന്ന് അറിയില്ലെന്നുമാണ് പ്രതികളുടെ വാദം. ഫോറൻസിക് വിദഗ്ധരുടെ മൊഴിയോടെ കെവിനെ മുക്കിക്കൊന്നത് തങ്ങളല്ലെന്ന പ്രതികളുടെ വാദവും പൊളിയുകയാണ്. 2018 മേയ് 27നാണ് കോട്ടയം നട്ടാശേരി സ്വദേശി കെവിനെ മാന്നാനത്തുനിന്ന് ഭാര്യ നീനുവിെൻറ സഹോദരൻ ഷാനുവും സംഘവും തട്ടിക്കൊണ്ടുപോയത്. 28ന് പുലർച്ച തെന്മലയിലെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.