കതിരുർ മനോജ്​ വധം: പ്രതികളുടെ ഹരജി ഹൈകോടതിയിൽ 

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ ചുമത്തിയ യു.എ.പി.എ ചോദ്യം ചെയ്ത് നല്‍കിയ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. കേസിൽ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ നല്‍കിയ ഹരജിയാണ് പരിഗണിക്കുന്നത്. യു.എ.പി.എ ചുമത്തിയത് നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്നും നിയമത്തിലെ വകുപ്പുകള്‍ കേസില്‍ നിലനില്‍ക്കുന്നതല്ല എന്നുമാണ് ഹരജിക്കാരുടെ വാദം. ഹൈക്കോടതിയിലെ ഹരജിയില്‍ തീരുമാനമായ ശേഷം മാത്രമാകും കേസിലെ വിചാരണ എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയില്‍ ആരംഭിക്കുക.

Tags:    
News Summary - Kethiroor Murder, Accused to High Court - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.