‘തേനീച്ചകളുടെ തോഴൻ’ എന്ന് അറിയപ്പെടുന്ന വെദിരമന വിഷ്ണു നമ്പൂതിരി നിര്യാതനായി

പയ്യന്നൂർ: സാമൂഹിക-സാംസ്കാരിക-ജീവകാരുണ്യ-പരിസ്ഥിതി പ്രവർത്തകനും കേശവതീരം ആയുർവേദ ഗ്രാമം സ്ഥാപകനുമായ പുറച്ചേരി വെദിരമന ഇല്ലത്ത് വിഷ്ണു നമ്പൂതിരി (68) നിര്യാതനായി. കേശവതീരം ആയുർവേദ ആശുപത്രി മാനേജിങ് ഡയറക്ടറാണ്.

കവി മണ്ഡലം കേന്ദ്രസമിതി, പയ്യന്നൂർ ചേംബർ ഓഫ് കോമേഴ്സ്, സഭായോഗം, അറത്തിൽ വായനശാല, യോഗക്ഷേമസഭ യുവജനസഭ ജില്ല പ്രസിഡന്റ്, ബാലഗോകർണം ശിവക്ഷേത്രം, പരിസ്ഥിതി സമിതി, കുഞ്ഞിമംഗലം മാങ്ങാകൂട്ടായ്മ, ജോൺസി സ്മൃതി സമിതി, മാടായിപ്പാറ സംരക്ഷണ സമിതി തുടങ്ങിയ സംഘടനകളുടെ നേതൃനിര പ്രവർത്തകനാണ്.

ഡൽഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ ആയുഷ് പുരസ്കാരം, സഭായോഗം മാർഗദീപം, കർമജ്യോതി, വ്യാപാരശ്രേഷ്ഠ തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മലബാറിൽ തേനീച്ച വളർത്തലിന് തുടക്കമിട്ട് തേനീച്ച കൃഷിക്ക് വ്യാപക പ്രചാരം നൽകി. ‘തേനീച്ചകളുടെ തോഴൻ’ എന്ന നിലയിൽ ശ്രദ്ധേയനായിരുന്നു.

ഭാര്യ: ലത വി. അന്തർജനം (മാനേജർ, നാഗാർജുന പയ്യന്നൂർ). മക്കൾ: ഡോ. കേശവൻ വെദിരമന (മെഡിക്കൽ ഡയറക്ടർ, കേശവതീരം ആയുർവേദ ആശുപത്രി), ഡോ. അശ്വതി വെദിരമന (സ്പഷലിസ്റ്റ് കൺസൽട്ടന്റ് കേശവതീരം ആയുർവേദ ആശുപത്രി). മരുമക്കൾ: ഡോ. തുളസി കേശവൻ (ചീഫ് മെഡിക്കൽ ഓഫിസർ, കേശവതീരം ആയുർവേദ ആശുപത്രി), അനൂപ് ഗോവിന്ദ് (അക്കൗണ്ടന്റ്, തിരുവനന്തപുരം).

സഹോദരങ്ങൾ: സാവിത്രി അന്തർജനം (കോറോം കൊറ്റംവള്ളി ഇല്ലം), ഈശ്വരൻ നമ്പൂതിരി (റിട്ട. എസ്.ബി.ഐ ഡെപ്യൂട്ടി മാനേജർ), കൃഷ്ണൻ നമ്പൂതിരി (റിട്ട. കെ.എസ്.ആർ.ടി.സി), മാധവൻ നമ്പൂതിരി (ബിസിനസ്), ഗോവിന്ദൻ നമ്പൂതിരി (മുൻ അക്കൗണ്ടന്റ്, പയ്യന്നൂർ നാഗാർജുന), ദേവകി അന്തർജനം (ബംഗളൂരു), നാരായണൻ നമ്പൂതിരി (റിട്ട. ഖാദി ബോർഡ്). മൃതദേഹം ഞായറാഴ്ച രാവിലെ എട്ടിന് കേശവതീരം ആയുർവേദ സമുച്ചയത്തിൽ പൊതുദർശനത്തിന് ശേഷം 11.30ന് തറവാട്ട് ശ്മശാനത്തിൽ സംസ്കരിക്കും.

Tags:    
News Summary - kesavatheeram ayurveda village founder vediramana vishnu namboothiri passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.