തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം കണ്ണൂരിലും കായികമേള മലപ്പുറത്തും സ്‌കൂള്‍ ശാസ്ത്രമേള പാലക്കാടും നടക്കും. സ്പെഷ്യൽ സ്കൂൾ കലോത്സവം ആലപ്പുഴയിലും നടത്താൻ ഡി.പി.ഐ വിളിച്ചു ചേർത്ത അധ്യാപക സംഘടനകളുടെ യോഗത്തിൽ തീരുമാനമായി. 2017 ജനുവരി അവസാന വാരത്തിലാണ് കലോത്സവം നടക്കുക. 2016 ഡിസംബർ ആദ്യവാരത്തിലാകും കായികമേള. തീയതി പിന്നീട് പ്രഖ്യാപിക്കും. കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് കായികമേള അരങ്ങേറുക. ശാസ്ത്രമേള നവംബർ 23 മുതൽ 27 വരെയും സ്പെഷ്യൽ സ്കൂൾ കലോത്സവം നവംബർ 12 മുതൽ 14 വരെയും നടക്കും.
എറണാകുളത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന കലോത്സവം കൊച്ചി മെട്രോയുടെ നിർമാണ പ്രവർത്തികൾ നടക്കുന്നതിനാലാണ് കണ്ണൂരിലേക്ക് മാറ്റിയത്. എറണാകുളത്ത് നടത്താന്‍ നിശ്ചയിച്ച കലാമേള ഇത് രണ്ടാം തവണയാണ് മെട്രോ നിർമാണം കാരണം മാറ്റുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.