കേരളം കാത്തിരിക്കുന്നു; ഇനി 72 മണിക്കൂർ!

തി​രു​വ​ന​ന്ത​പു​രം: ആ​ഴ്ച​ക​ൾ നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ എ​ക്സി​റ്റ്​ പോ​ളും ക​ട​ന്ന് കേ​ര​ളം ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന്റെ പ​ടി​വാ​തി​ൽ​ക്ക​ലേ​ക്ക്. കേ​ര​ള​ത്തി​ന്‍റെ രാ​ഷ്ട്രീ​യ ത​ല​വി​ധി എ​ന്താ​ണെ​ന്ന​റി​യാ​ൻ ഇ​നി 72 മ​ണി​ക്കൂ​ർ മാ​ത്രം. ഭ​ര​ണ​ത്തു​ട​ർ​ച്ച​യു​ണ്ടാ​കു​മോ അ​തോ മാ​റ്റ​ത്തി​ന്റെ കാ​റ്റു​വീ​ശു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് മൂ​ന്ന് ദി​വ​സ​ത്തി​ന​പ്പു​റം ഉ​ത്ത​ര​മാ​കും. എ​ക്സി​റ്റ്​ പോ​ൾ ഫ​ല​ങ്ങ​ൾ ഒ​രു പോ​ലെ ആ​വേ​ശ​വും ആ​ശ​ങ്ക​യും സൃ​ഷ്ടി​ച്ച​തി​ന്‍റെ സ​മ്മി​​​​​ശ്ര വി​കാ​ര​ത്തി​ലാ​ണ്​ രാ​ഷ്ട്രീ​യ ക്യാ​മ്പു​ക​ൾ. വോ​ട്ടെ​ണ്ണ​ലി​നു​ള്ള ഒ​രു​ക്കം വ​ര​ണാ​ധി​കാ​രി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു.

പോ​ളി​ങ്​ ബൂ​ത്തു​ക​ളി​ലെ നീ​ണ്ട നി​ര​യി​ലും നി​ശ​ബ്ദ അ​ടി​യൊ​ഴു​ക്കു​ക​ളി​ലും ആ​രു​ടെ ത​ള​ർ​ച്ച​യും പ​ട​ർ​ച്ച​യു​മാ​ണെ​ന്ന​താ​ണ്​ ​രാ​ഷ്ട്രീ​യ കേ​ര​ളം ഉ​റ്റു​​​നോ​ക്കു​ന്ന​ത്. ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ആ​ഞ്ഞ​ടി​ച്ചെ​ന്ന്​ യു.​ഡി.​എ​ഫ്​ അ​ടി​വ​ര​യി​ടു​​മ്പോ​ൾ അ​ങ്ങ​നെ​യൊ​ന്ന്​ എ​വി​ടെ​യും പ്ര​ക​ട​മാ​യി​രു​ന്നി​ല്ലെ​ന്ന്​ അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ലും ​എ​ൽ.​ഡി.​എ​ഫ്​ വി​ല​യി​രു​ത്തു​ന്നു. പു​റ​മേ ആ​ശ്വ​സി​ക്കു​മ്പോ​ഴും മ​​ന്ത്രി​മാ​ര​ട​ക്കം ക​ടു​ത്ത മ​ത്സ​രം നേ​രി​ട്ട​തും പി​ന്നാ​ലെ എ​ക്സി​റ്റ്​ പോ​ൾ പ്ര​ഹ​ര​വു​മെ​ല്ലാം ഇ​ട​തു​മു​ന്ന​ണി​യെ പൊ​ള്ളി​ക്കു​ന്നു. ​

ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ളാ​യി​രു​ന്നെ​ങ്കി​ലും ഡീ​ലും വാ​വി​ട്ട വാ​ക്കു​ക​ളും മു​ത​ൽ പേ​രാ​​​മ്പ്ര​യി​ലെ അ​നൗ​ൺ​സ്​​​മെ​ന്‍റ്​ വി​വാ​ദ​വും ശ​ബ​രി​മ​ല​യും വ​യ​നാ​ട്​ ഫ​ണ്ട്​ പി​രി​വും വ​രെ ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളും രാ​ഷ്ട്രീ​യ വെ​ല്ലു​വി​ളി​ക​ളും കൊ​ണ്ട്​ ഇ​ള​കി​മ​റി​ഞ്ഞ​താ​യി​രു​ന്നു പ്ര​ചാ​ര​ണ​ണ നാ​ളു​ക​ൾ. ഇ​ക്കു​റി തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മു​ഴ​ങ്ങി​ക്കേ​ട്ട​ത് മു​ന്ന​ണി​ക​ൾ ത​മ്മി​ലെ അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ട് ആ​രോ​പ​ണ​ങ്ങ​ളാ​യി​രു​ന്നു. സി.​പി.​എം-​ബി.​​​ജെ.​പി ​ഡീ​ൽ ആ​രോ​പ​ണം ഉ​യ​ർ​ത്തി ഇ​ട​തു​മു​ന്ന​ണി​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി കോ​ൺ​ഗ്ര​സാ​ണ്​ ഒ​ത്തു​ക​ളി​യാ​രോ​പ​ണ​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മി​ട്ട​ത്. എ​സ്.​ഡി.​പി.​ഐ സ​ഹ​ക​ര​ണ​ത്തി​ന്‍റെ പേ​രി​ലും ​സി.​പി.​എം പ​ഴി​കേ​ട്ടു. ​പി​ന്നാ​ലെ വ​യ​നാ​ട്​ പു​ന​ര​ധി​വാ​സ​ത്തി​ന് പി​രി​ച്ച ഫ​ണ്ടി​നെ​കു​റി​ച്ച ചോ​ദ്യ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കാ​തി​രു​ന്ന​ത്​ കോ​ൺ​ഗ്ര​സി​നെ​യും വെ​ട്ടി​ലാ​ക്കി. ഇ​ത്​ സി.​പി.​എം സൈ​ബ​റി​ട​ങ്ങ​ളി​ല​ട​ക്കം വ​ലി​യ ​പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കി​യ​തോ​ടെ കോ​ൺ​ഗ്ര​സ്​ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​തും പ്ര​ചാ​ര​ണ​കാ​ല​ത്ത്​ ത​ന്നെ.

വ്യ​ക്തി​പ​ര​മാ​യ അ​ധി​ക്ഷേ​പ​ങ്ങ​ളും ത​രം​താ​ഴ്ന്ന പ​രാ​മ​ർ​ശ​ങ്ങ​ളും രാ​ഷ്ട്രീ​യ മ​ര്യാ​ദ​യു​ടെ അ​തി​ർ​വ​ര​മ്പു​ക​ൾ ലം​ഘി​ക്കു​ന്ന കാ​ഴ്ച​ക്കും ഈ ​പ്ര​ചാ​ര​ണ​കാ​ലം സാ​ക്ഷി​യാ​യി. ഇ​തെ​ല്ലാം ജ​ന​വി​ധി​യെ എ​ങ്ങ​നെ സ്വാ​ധീ​നി​ക്കു​മെ​ന്ന​റി​യാ​ൻ ഇ​നി മൂ​ന്ന്​ പ​ക​ലും മൂ​ന്ന്​ രാ​വും കാ​ത്തി​രി​ക്ക​ണം.

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ക്യു.ആർ കോഡ് അധിഷ്ഠിത തിരിച്ചറിയൽ

തി​രു​വ​ന​ന്ത​പു​രം: വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​ൻ ക്യു.​ആ​ർ കോ​ഡ് അ​ധി​ഷ്ഠി​ത തി​രി​ച്ച​റി​യ​ൽ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന്​ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ. ​ക്യു.​ആ​ർ കോ​ഡ് അ​ധി​ഷ്ഠി​ത ഫോ​ട്ടോ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് സം​വി​ധാ​ന​മാ​ണ്​ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.​ ​മേ​യ് നാ​ലി​ന് ന​ട​ക്കു​ന്ന വോ​ട്ടെ​ണ്ണ​ൽ മു​ത​ൽ ഇ​ത് നി​ല​വി​ൽ വ​രും. ഭാ​വി​യി​ൽ ന​ട​ക്കു​ന്ന എ​ല്ലാ ലോ​ക്സ​ഭ, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ബാ​ധ​ക​മാ​യി​രി​ക്കും.

​ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ന​ട​പ്പാ​ക്കി​യ മു​പ്പ​തോ​ളം പ​ദ്ധ​തി​ക​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് ഈ ​നീ​ക്കം. നേ​ര​ത്തെ ബി.​എ​ൽ.​ഒ​മാ​ർ​ക്ക് ക്യു.​ആ​ർ കോ​ഡ് അ​ധി​ഷ്ഠി​ത തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ ന​ൽ​കി​യി​രു​ന്നു.​​വ​ര​ണാ​ധി​കാ​രി​ക​ൾ, സ​ഹ വ​ര​ണാ​ധി​കാ​രി​ക​ൾ, വോ​ട്ടെ​ണ്ണ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ, സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ, സ്ഥാ​നാ​ർ​ഥി​ക​ൾ, ഇ​ല​ക്ഷ​ൻ ഏ​ജ​ന്റു​മാ​ർ, കൗ​ണ്ടി​ങ്​ ഏ​ജ​ന്റു​മാ​ർ തു​ട​ങ്ങി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ അം​ഗീ​ക​രി​ച്ച എ​ല്ലാ​വ​ർ​ക്കും ക്യു.​ആ​ർ കോ​ഡ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ണ്. ​മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഓ​രോ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ന് സ​മീ​പ​വും മീ​ഡി​യ സെ​ന്റ​റു​ക​ൾ സ​ജ്ജീ​ക​രി​ക്കും. ക​മീ​ഷ​ൻ ന​ൽ​കു​ന്ന പ്ര​ത്യേ​ക അ​ധി​കാ​ര പ​ത്ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പ്ര​വേ​ശ​നം.

Tags:    
News Summary - Kerala waits in anticipation; only 72 hours to go!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.