തിരുവനന്തപുരം: കേരള സർവകലാശാലയിൽ സിൻഡിക്കേറ്റ് മുറിയിൽ കയറിയുള്ള സിൻഡിക്കേറ്റംഗങ്ങളുടെ ‘ഭരണം’ തടഞ്ഞ് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ.
സിൻഡിക്കേറ്റ് യോഗത്തിനും സ്ഥിരംസമിതി യോഗങ്ങൾക്കും മാത്രമേ ഇനി മുറി അനുവദിക്കൂവെന്ന് വി.സിയുടെ നിർദേശ പ്രകാരം രജിസ്ട്രാർ സർക്കുലർ പുറത്തിറക്കി. സിൻഡിക്കേറ്റുമായുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് സർക്കുലർ.
മറ്റ് സന്ദർഭങ്ങളിൽ സിൻഡിക്കേറ്റ് മുറി അനുവദിക്കാൻ വൈസ് ചാൻസലറുടെ മുൻകൂർ അനുമതി വേണമെന്നും സർക്കുലറിൽ പറയുന്നു. സിൻഡിക്കേറ്റിന്റെ പതിവ് സ്റ്റാൻഡിങ് കമ്മിറ്റികളും ഉപസമിതി യോഗങ്ങളും ഡീൻസ് റൂമിലോ, ഐ.ക്യു.എ.സി കോൺഫറൻസ് ഹാളിലോ ചേരാമെന്നും നിർദേശിച്ചിട്ടുണ്ട്.
യോഗങ്ങൾ ചേരാതിരിക്കുമ്പോഴും സിൻഡിക്കേറ്റംഗങ്ങൾ മിക്ക ദിവസവും ഈ മുറി ഉപയോഗിക്കുന്നതായും വനിതകൾ അടക്കമുള്ള ഉദ്യോഗസ്ഥന്മാരെ വിളിച്ചുവരുത്തി നിർദേശങ്ങൾ നൽകുന്നതായും വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തുന്നതായും ജീവനക്കാരുടെ സംഘടനകൾ പരാതി നൽകിയതിനെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.