റീ കൗണ്ടിങ്ങിന് തയാറെന്ന് അന്നേ പറഞ്ഞുവെന്ന് എസ്.എഫ്.ഐ

തൃശൂർ: ശ്രീകേരളവർമ കോളജ്​ യൂനിയൻ തെരഞ്ഞെടുപ്പിലെ വോട്ടുകൾ വീണ്ടും എണ്ണാനുള്ള തീരുമാനം എസ്.എഫ്.ഐക്ക് ഒരർഥത്തിലും തിരിച്ചടിയല്ലെന്ന് സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ. വിവാദമുണ്ടായ ഘട്ടത്തിൽ തന്നെ എസ്.എഫ്.ഐ പറഞ്ഞത് മാധ്യമങ്ങളുടെയടക്കം മുന്നിൽ റീ കൗണ്ടിങ് നടത്താൻ തയാറാണ് എന്നാണെന്നും ആർഷോ വ്യക്തമാക്കി.

കെ.എസ്.‍‍യു ആവശ്യപ്പെട്ടതും നിരാഹാരമിരുന്നതും ഹൈകോടതിയെ സമീപിച്ചതും റീ പോളിങ് വേണമെന്ന് ആവശ്യപ്പെട്ടാണ്. എന്നാൽ, ഈ ആവശ്യം കോടതി തള്ളി. തെരഞ്ഞെടുപ്പും റീ കൗണ്ടിങ്ങും നടന്നത് സുതാര്യമായാണെന്നും ബാലറ്റുകൾ അവിടെ തന്നെയുണ്ടെന്നും ഇനിയും വോട്ടെണ്ണാൻ തയാറാണെന്നും എസ്.എഫ്.ഐ പറഞ്ഞതാണ്. ഇപ്പോൾ കോടതിയും അത് പറഞ്ഞെന്നും ആർഷോ പറഞ്ഞു.

Tags:    
News Summary - Kerala Varma College Election: SFI said that they are ready for re-counting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.