കടമെടുപ്പ് പരിധിയിലെ കേരളത്തിന്‍റെ ഹരജി ഭരണഘടനാ ബെഞ്ചിന് വിട്ടു

ന്യൂഡൽഹി: കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട കേസിൽ കേരളം നൽകിയ പ്രധാന ഹരജി സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ക​ട​മെ​ടു​പ്പ് പ​രി​ധി​യി​ൽ ഇ​ള​വ് ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള​വും കേ​ന്ദ്ര​വും ന​ട​ത്തി​യ ച​ർ​ച്ചകൾ പരാജയപ്പെട്ടിരുന്നു. തുടർന്നാണ് ജസ്‌റ്റിസ്‌ സൂര്യകാന്ത്‌, ജസ്‌റ്റിസ്‌ കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ച് ഹരജി ഭരണഘടനാ ബെഞ്ചിന് വിട്ടത്.

10,000 കോടി രൂപ കൂടി കടമെടുക്കാൻ അനുമതി നൽകാൻ കേന്ദ്ര സർക്കാരിന്‌ നിർദേശം നൽകണമെന്നതാണ്‌ കേരളത്തിന്‍റെ ആവശ്യം. കടമെടുപ്പു പരിധി വെട്ടിക്കുറച്ചതിനെതിരെ കേരളം നൽകിയ ഹർജി പരിഗണിക്കവേ 13,600 കോടി രൂപ കടമെടുക്കാൻ അനുവദിക്കാമെന്ന്‌ നേരത്തേ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ഈ തുക മതിയാകില്ലെന്നും 10,000 കോടി രൂപയ്‌ക്കു കൂടി അനുമതി നൽകാൻ കേന്ദ്രസർക്കാരിനോട്‌ നിർദേശിക്കണമെന്നും കേരളം ഇടക്കാല ആവശ്യം ഉന്നയിച്ചിരുന്നു.

എന്നാൽ, കർശന ഉപാധികളോടെ 5000 കോടി രൂപയ്‌ക്ക്‌ അനുമതി നൽകാമെന്ന കേന്ദ്രസർക്കാർ നിർദേശം കേരളം തള്ളിയിരുന്നു. 

Tags:    
News Summary - Kerala v. Centre on borrowing powers: Supreme Court refers plea to Constitution Bench

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.