കേരള സർവകലാശാല റജിസ്ട്രാറുടെ സസ്​പെൻഷൻ റദ്ദാക്കി; പ്രതിഷേധവുമായി വി.സി

തിരുവനന്തപുരം: കേരള സർവകലാശാല റജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിന്റെ സസ്​പെൻഷൻ റദ്ദാക്കി. കേരള സർവകലാശാലയിലെ അടിയന്തര സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. താൽകാലിക വി.സി സിസാ തോമസിന്റെ എതിർപ്പ് മറികടന്നാണ് സിൻഡിക്കേറ്റ് തീരുമാനം.

സസ്പെന്‍ഷന്‍ നടപടി അന്വേഷിക്കാൻ ഡോ. ഷിജുഖാൻ, അഡ്വ. ജി.മുരളീധരൻ, ഡോ.നസീബ് എന്നിവരടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തി. സെനറ്റ് ഹാളിൽ നടന്ന പരിപാടി ഉൾപ്പെടെയുള്ള കാര്യങ്ങൾ സമിതി അന്വേഷിക്കും തീരുമാനം കോടതിയെ അറിയിക്കാൻ സ്റ്റാൻഡിങ് കൗൺസിനെ ചുമതലപ്പെടുത്തുകയും ചെയ്തു. നാളെ കോടതിയിൽ സർവകലാശാല താൽക്കാലിക വൈസ് ചാൻസലർക്ക് സിൻഡിക്കേറ്റ് തീരുമാനം അറിയിക്കേണ്ടിവരും.

അതേസമയം, സസ്പെൻഷൻ നടപടികളെക്കുറിച്ച് ചർച്ച ഉണ്ടാകില്ലെന്നും അത് അജണ്ടയിൽ ഇല്ലാത്ത വിഷയമാണെന്നും വി.സി. സിസ തോമസ് പ്രതികരിച്ചു. സസ്പെൻഷൻ നടപടിയെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടു. റജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദ് ചെയ്തെന്ന് ഇടതു സിൻഡിക്കേറ്റ് അംഗങ്ങളാണ്. സസ്പെൻഷൻ അതേ രീതിയിൽ നിലനിൽക്കുന്നുവെന്ന് വൈസ് ചാൻസിലർ പറഞ്ഞു. എന്നാൽ വി.സിയുടെ എതിർപ്പ് സിൻഡിക്കേറ്റ് തള്ളി. 

Tags:    
News Summary - kerala university registrar​'s suspension revoked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.