മെയ്​ 21മുതൽ നടത്താനിരുന്ന കേരള സർവകലാശാല പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: െമയ്​ 21ന് തുടങ്ങാനിരുന്ന കേരള സർവകലാശാല പരീക്ഷകൾ മാറ്റി. മെയ്​ 26 മുതലാകും പരീക്ഷകൾ തുടങ്ങുക. പൊതുഗതാഗതം പുനരാരംഭിക്കാനായില്ലെങ്കിൽ പരീക്ഷകൾ വീണ്ടും മാറ്റും. എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കാതെ പരീക്ഷ നടത്തുന്നതിനെതിരെ നേരത്തെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ​

വൈസ് ചാന്‍സലര്‍ കോളജ് പ്രിന്‍സിപ്പൽമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ലോക്​ഡൗണ്‍ മൂലം നിര്‍ത്തി​െവക്കേണ്ടി വന്ന പരീക്ഷകള്‍ പുനരാരംഭിക്കാനുള്ള തീരുമാനമെടുത്തത്. സ്വന്തം കോളജിൽ എത്താനാകാത്ത വിദ്യാർഥികള്‍ക്ക് വേണ്ടി സബ്​സ​െൻററുകൾ ഒരുക്കി പരീക്ഷ നടത്താനായിരുന്നു തീരുമാനം. 
 

Tags:    
News Summary - kerala university exams restarting date postponed- kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.