കൊച്ചി: വീണ്ടുമൊരു ട്രാൻസ്ജെൻഡർ വിവാഹത്തിന് വേദിയായി കേരളം. ട്രാൻസ്ജെൻഡറുകളായ ഹെയ്ദി സാദിയയും അഥർവ് മോഹനുമാ ണ് കൊച്ചിയിൽ വിവാഹിതരായത്. കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ജേണലിസ്റ്റാണ് ഹെയ്ദി സാദിയ.
സ്വകാര്യ ചാനലിലെ അവത ാരികയായ ഹെയ്ദി ട്രാൻസ് വുമണും തിരുവനന്തപുരത്ത് അക്കൗണ്ടന്‍റായ അഥർവ് ട്രാൻസ് മാനുമാണ്.
സ്പെഷൽ മാരേജ് ആക്ട് പ്രകാരം കേരളത്തിൽ നടന്ന നാലാമത് ട്രാൻസ് വിവാഹമാണ് ഇവരുടേത്. ആലപ്പുഴ കരുവാറ്റ തട്ടുപുരയ്ക്കല്‍ മോഹനന്‍റെയും ലളിതയുടെയും മകനാണ് അഥര്‍വ്. പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു-രഞ്ജിമാരുടെ മകളാണ് ഹെയ്ദി. ഇരുവരുടെയും വീട്ടുകാർ ചേർന്നാണ് വിവാഹം നിശ്ചയിച്ചത്.
ട്രാൻസ് ദമ്പതിമാരായ ഇഷാൻ കെ. ഷാൻ, സൂര്യ ഷാൻ എന്നിവരുടെതായിരുന്നു കേരളത്തിലെ ആദ്യ ട്രാൻസ് വിവാഹം. 2018ലാണ് ഇഷാനും സൂര്യയും വിവാഹിതരായത്. ഇവരുടെ വളർത്തുമകൻ കൂടിയാണ് അഥർവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.