തിരുവനന്തപുരം: കോവിഡിെൻറ സമൂഹവ്യാപനമുണ്ടായോ എന്നറിയാൻ ഇന്ത്യൻ കൗൺസിൽ ഒാഫ് മെഡിക്കൽ റിസർച്ച് (െഎ.സി.എം.ആർ) പഠനം തുടങ്ങി. പാലക്കാട്, എറണാകുളം, തൃശൂർ ജില്ലകളെയാണ് ‘സീറോ-സർവേ’ എന്ന പഠനത്തിനായി തെരഞ്ഞെടുത്തത്. ഇൗ ജില്ലകളിൽനിന്ന് 2000-2400 സാമ്പിളുകൾ ശേഖരിച്ച് സംസ്ഥാനത്തെ ലാബുകളിൽ പരിശോധിക്കും.
ഹോട്സ്പോട്ടായി പ്രഖ്യാപിച്ച പ്രദേശത്തിെൻറ ചുറ്റുപാടുമുള്ള മേഖലകളെയാണ് സർവേക്കായി തെരഞ്ഞെടുക്കുന്നത്. ആശുപത്രികളിലെ ഒ.പികളിൽ മറ്റ് അസുഖങ്ങളുമായെത്തിയവർ, ആേരാഗ്യപ്രവർത്തകർ, ഗർഭിണികൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ നിന്നാണ് സാമ്പിളുകൾ സമാഹരിക്കുക. ആരോഗ്യ വിഭാഗത്തിലുള്ളവരെ ൈഹ റിസ്ക് വിഭാഗത്തിൽ ഉൾെപ്പടുത്തി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും സഹായത്തോടെയാണ് സാമ്പിൾ ശേഖരണം. രക്തം ശേഖരിച്ച റാപ്പിഡ് ആൻറിബോഡി ടെസ്റ്റാണ് നിഷ്കർഷിച്ചിരിക്കുന്നത്. അതേസമയം, ഇതുവരെ പറഞ്ഞുേകട്ട രീതിയിലുള്ള റാപ്പിഡ് ടെസ്റ്റല്ല നിർദേശിച്ചത്. െഎ.സി.എം.ആറിെൻറ മാർഗനിർദേശങ്ങളോടെ എച്ച്.െഎ.വി പരിശോധനക്ക് സമാനരീതിയിലുള്ള റാപ്പിഡ് ടെസ്റ്റാണ് നടത്തുക. ഇൗ രീതിയിൽ ഒരു സാമ്പിളിൽ പരിശോധന പൂർത്തിയാക്കാൻ രണ്ടര മണിക്കൂർ വരെ സമയമെടുക്കും.
വൈറസ് ബാധയുണ്ടോ എന്നതിനൊപ്പം എന്നും രക്തത്തിൽ ആൻറിബോഡി രൂപപ്പെട്ട് ചികിത്സയില്ലാതെതന്നെ പ്രതിരോധശേഷി കൈവരിച്ചോയെന്നും പരിശോധിക്കും. 20 അംഗസംഘമാണ് പരിശോധന നടത്തുന്നത്. രാജ്യവ്യാപകമായി ഐ.സി.എം.ആർ നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് കേരളത്തിലും സർവേ. സംസ്ഥാനങ്ങളുടെ വലിപ്പവും ജനസംഖ്യയും അനുസരിച്ചാണ് സാമ്പിളുകൾ ശേഖരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.