കേരളസംഘത്തിന്റെ ഗുജറാത്ത് സന്ദർശനം; മുഖ്യമന്ത്രിയെ നെഞ്ചോടുചേര്‍ത്ത് അഭിനന്ദിക്കുന്നു -അബ്ദുല്ലക്കുട്ടി

തിരുവനന്തപുരം: ഗുജറാത്ത് മോഡല്‍ പഠിക്കാനുള്ള സംസ്ഥാന സർക്കാറിന്റെ തീരുമാനം സ്വാഗതാർഹമെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ലക്കുട്ടി. ഇത്തരമൊരു തീരുമാനമെടുത്തതിൽ മുഖ്യമന്ത്രി പിണറായി വിജയനെ നെഞ്ചോടുചേര്‍ത്ത് അഭിനന്ദിക്കുന്നുവെന്നും അബ്ദുല്ലക്കുട്ടി കൂട്ടിച്ചേർത്തു.

ഗുജറാത്ത് മോഡലിനെ കുറിച്ച് പത്ത് വര്‍ഷം മുമ്പ് തന്നെ താന്‍ പറഞ്ഞിരുന്നു. അടിസ്ഥാന വികസന രംഗത്ത് വലിയ പുരോഗതി ഗുജറാത്തില്‍ ഉണ്ടായിട്ടുണ്ട്. സമസ്ത മേഖലയിലും ഗുജറാത്തിൽ വികസനമുണ്ടായിട്ടുണ്ടെന്നും അബ്ദുല്ലക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

ഗുജറാത്ത് സര്‍ക്കാർ ഇ-ഗവേണന്‍സിനായി നടപ്പാക്കിയ ഡാഷ്‌ബോര്‍ഡ് സിസ്റ്റം പഠിക്കാനാണ് ചീഫ് സെക്രട്ടറി വി.പി ജോയ് ഉള്‍പ്പെട്ട സംഘം ഗുജറാത്തിലേക്ക് പോകുന്നത്. ഇതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്തിലെത്തി.

2019ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണിയാണ് പദ്ധതി ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ വിരൽ തുമ്പിൽ സംസ്ഥാനത്തെ ഗവേർണൻസുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും എത്തുന്ന തരത്തിലായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്. ഇതിന്റെ പ്രവര്‍ത്തന രീതി മനസ്സിലാക്കാനായാണ് കേരളം സംഘം പോകുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് യാത്ര.

Tags:    
News Summary - Kerala team visits Gujarat; Congratulations to the Chief Minister - Abdullakutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.