തിരുവനന്തപുരം: ഗുജറാത്ത് സര്‍ക്കാരിന്റെ ഭരണസംവിധാനത്തെക്കുറിച്ച് പഠിക്കാന്‍ കേരളസംഘം ഗുജറാത്തിൽ. ഇ-ഗവേണന്‍സിനായി നടപ്പാക്കിയ ഡാഷ്‌ബോര്‍ഡ് സിസ്റ്റം പഠിക്കാനാണ് ചീഫ് സെക്രട്ടറി വി.പി ജോയ് ഉള്‍പ്പെട്ട സംഘം ഗുജറാത്തിലേക്ക് പോകുന്നത്. ഇതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്തിലെത്തി.
മൂന്ന് ദിവസത്തേക്കാണ് ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയിയും സ്റ്റാഫ് ഓഫിസർ ഉമേഷ് ഐ.എ.എസും ഉൾപ്പെട്ട സംഘമാണ് ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ് ബോർഡ് സിസ്റ്റം പഠിക്കാൻ ഗുജറാത്തിലെത്തുന്നത്.
2019ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണിയാണ് പദ്ധതി ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ വിരൽ തുമ്പിൽ സംസ്ഥാനത്തെ ഗവേർണൻസുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും എത്തുന്ന തരത്തിലായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്. ഇതിന്റെ പ്രവര്‍ത്തന രീതി മനസ്സിലാക്കാനായാണ് കേരളം സംഘം പോകുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.