കോട്ടയം: കേരളം ജാതി സെൻസസ് നടപ്പിലാക്കണമെന്ന് സാമൂഹിക ചിന്തകൻ സണ്ണി എം. കപിക്കാട്. ഇന്ത്യയിലെ വ്യത്യസ്ത ജനവിഭാഗങ്ങൾ എങ്ങനെ ജീവിക്കുന്നു എന്നതിന്റെ വസ്തുനിഷ്ഠ യാഥാർഥ്യമാണ് ജാതി സെൻസസെന്നും അദ്ദേഹം പറഞ്ഞു.
ജനസംഖ്യാപരമായ കണക്ക് മാത്രമല്ലത്. നല്ലൊരു ഭരണ നിർവഹണത്തിന് രാഷ്ട്രത്തിലെ ജനങ്ങൾ എങ്ങനെ ജീവിക്കുന്നുവെന്നതിന്റെ യഥാർഥ കണക്ക് ആവശ്യമുണ്ട്. പാർശ്വവൽകൃത സമൂഹങ്ങൾക്ക് രാഷ്ട്രത്തിന്റെ സമ്പത്തിലും അധികാരത്തിലും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഉറപ്പിക്കാനും വികസനക്ഷേമ പ്രവർത്തനങ്ങൾക്ക് നവീന പദ്ധതികൾ ആവിഷ്‌ക്കരിക്കാനും അതിലൂടെ മാത്രമേ കഴിയൂ. ആ ഉത്തരവാദിത്തമാണ് ഇന്ത്യൻ ഭരണകൂടവും കേരളവും നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.