തിരുവനന്തപുരം: ജനുവരി നാലു മുതൽ എട്ടുവരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മത്സര ഇനങ്ങളുടെ സമയക്രമമായി. സമയക്രമം അടങ്ങിയ പ്രോഗ്രാം ഷെഡ്യൂൾ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു. 25 വേദികൾക്കും പുത്തരിക്കണ്ടം മൈതാനത്ത് ഒരുക്കുന്ന ഊട്ടുപുരക്കും കേരളത്തിലെ നദികളുടെ പേരാണ് നൽകിയിരിക്കുന്നത്.
പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിന് ഭാരതപ്പുഴയെന്നും ഊട്ടുപുരക്ക് നെയ്യാർ എന്നുമാണ് നാമകരണം. എസ്.എം.വി മോഡൽ ഹയർസെക്കൻഡറി സ്കൂളിലാണ് രജിസ്ട്രേഷൻ. മറ്റ് വേദികളും പേരും: വേദി രണ്ട് - ഗവ. വിമൻസ് കോളജ് വഴുതക്കാട് (പെരിയാർ), മൂന്ന് - ടാഗോർ തിയറ്റർ വഴുതക്കാട് (പമ്പയാർ), നാല്- കാർത്തിക തിരുനാൾ തിയറ്റർ, കിഴക്കേകോട്ട (അച്ചൻകോവിലാർ), അഞ്ച് - മണക്കാട് ഗവ.എച്ച്.എസ്.എസ് (കരമനയാർ), ആറ് - പാളയം സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് (ഭവാനി നദി), ഏഴ് - ഗവ. ഗേൾസ് എച്ച്.എസ്.എസ് പട്ടം (വാമനപുരം നദി), എട്ട് - കവടിയാർ നിർമല ഭവൻ എച്ച്.എസ്.എസ് (പള്ളിക്കലാർ), ഒമ്പത് - വഴുതക്കാട് കോട്ടൺഹിൽ എച്ച്.എസ്.എസ് (കല്ലടയാർ), പത്ത് - തൈക്കാട് സ്വാതിതിരുനാൾ സംഗീത കോളജ് (മണിമലയാർ), 11 - വെള്ളയമ്പലം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്സ് ഹാൾ (മീനച്ചിലാർ), 12- പൂജപ്പുര സാംസ്കാരിക കേന്ദ്രം ( മൂവാറ്റുപുഴയാർ), 13- വഴുതക്കാട് കാർമൽ എച്ച്.എസ്.എസ് (ചാലക്കുടിപ്പുഴ), 14- തൈക്കാട് ഭാരത്ഭവൻ (കരുവന്നൂർപ്പുഴ), 15- കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയം (കബനി നദി), 16- തൈക്കാട് ശിശുക്ഷേമ സമിതി ഹാൾ (ചാലിയാർ), 17- തൈക്കാട് ഗവ. മോഡൽ എച്ച്.എസ്.എസ് (കടലുണ്ടിപ്പുഴ), 18 -തൈക്കാട് ഗവ. മോഡൽ എൽ.പി.എസ് (കുറ്റ്യാടിപ്പുഴ), 19 - പാളയം അയ്യൻകാളി ഹാൾ (മയ്യഴിപ്പുഴ), 20 ചാല ഗവ. എച്ച്.എസ് (തലശ്ശേരിപ്പുഴ), 21 - തൈക്കാട് ഗവ. മോഡൽ എച്ച്.എസ്.എസ് ക്ലാസ് റൂം (വളപ്പട്ടണം പുഴ), 22-തൈക്കാട് ഗവ. മോഡൽ എച്ച്.എസ്.എസ് ക്ലാസ് റൂം (രാമപുരം പുഴ), 23- തൈക്കാട് ഗവ. മോഡൽ എച്ച്.എസ്.എസ് ക്ലാസ് റൂം ( പെരുവമ്പപ്പുഴ), 24- തൈക്കാട് ഗവ. മോഡൽ എച്ച്.എസ്.എസ് ക്ലാസ് റൂം ( കല്ലായിപ്പുഴ), 25 പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസ് (ചിറ്റാരിപ്പുഴ).
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ വിജയികളാകുന്ന ടീമിന് നൽകുന്ന സ്വർണക്കപ്പുമായുള്ള ഘോഷയാത്ര ഡിസംബർ 31ന് കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട്ടുനിന്ന് പ്രയാണം തുടങ്ങും.
എല്ലാ ജില്ലയിലൂടെയും പ്രയാണം പൂർത്തിയാക്കി ജനുവരി മൂന്നിന് രാവിലെ പത്തിന് തിരുവനന്തപുരം ജില്ലയുടെ അതിർത്തിയായ തട്ടത്തുമലയിൽ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ സ്വീകരിച്ച് ഘോഷയാത്രയായി സെൻട്രൽ സ്റ്റേഡിയത്തിലെത്തും.
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇത്തവണയും പഴയിടം മോഹനൻ നമ്പൂതിരിയുടെ രുചിക്കൂട്ട്. ഭക്ഷണത്തിനുള്ള ടെൻഡർ തുറന്നപ്പോഴാണ് പഴയിടം തന്നെ ഊട്ടുപുരയുടെ അമരത്വം ഉറപ്പിച്ചത്. രണ്ടു വർഷം മുമ്പ് സസ്യേതര പാചകത്തിന്റെ പേരിലുണ്ടായ വിവാദത്തെ തുടർന്ന് കലോത്സവത്തിൽനിന്ന് പിന്മാറാൻ പഴയിടം തീരുമാനിച്ചിരുന്നു. എന്നാൽ, വിദ്യാഭ്യാസ വകുപ്പ് അധികൃതർ തന്നെ നടത്തിയ ഇടപെടലിൽ പഴയിടം തീരുമാനം മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.