കോഴിക്കോട്: വിശ്വാസികളുടെ ഹൃദയങ്ങളിൽ നന്മയും ഭക്തിയും പെയ്തിറങ്ങുന്ന പുണ്യറ മദാന് തുടക്കം. കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായതിനാൽ വെള്ളിയാഴ്ച റമദാൻ ഒന്ന് ആയിരിക്കുമെന്ന് ഖാദിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, കോഴിക്കോട് ഖാദിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കെ.വി. ഇമ്പിച്ചമ്മത് ഹാജി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാർ, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന് പ്രസിഡൻറ് കടയ്ക്കല്‍ അബ്ദുൽ അസീസ് മൗലവി, തിരുവനന്തപുരം പാളയം ഇമാം വി.പി. സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, വിസ്ഡം ഹിലാൽ വിങ് ചെയർമാൻ കെ. അബൂബക്കർ സലഫി എന്നിവര്‍ അറിയിച്ചു. വെള്ളിയാഴ്ച നോമ്പ് തുടങ്ങുമെന്ന് കേരള ഹിലാൽ കമ്മിറ്റിയും കെ.എൻ.എം മർക്കസുദ്ദഅ്വയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പാപമോചനത്തിെൻറയും പശ്ചാത്താപത്തിെൻറയും ദിനങ്ങളാണ് ഇനി ഒരു മാസം. കോവിഡ് എന്ന മാരക വ്യാധിയിൽ ലോകമാകെ വിറങ്ങലിച്ച് നിൽക്കുേമ്പാഴാണ് ഇത്തവണ റമദാൻ. പ്രാർഥനക്കായെത്തുന്ന വിശ്വാസികളുടെ തിരക്കുകൊണ്ടും ഇഫ്താറുകൾ കൊണ്ടും സജീവമാകേണ്ട പള്ളികൾ ഇത്തവണ മാരക പകർച്ചവ്യാധിയെ പ്രതിരോധിക്കാനായി അടച്ചിട്ടിരിക്കുകയാണ്. ഇത് വിശ്വാസികളുടെ മനസ്സുകളിലുണ്ടാക്കിയ ആഘാതം കുറച്ചൊന്നുമല്ല.
എന്നാൽ, കുടുംബത്തോടൊപ്പം വീടുകൾ പ്രാർഥനാമുഖരിതമാക്കി ആരാധനകൾക്കും സൽകർമങ്ങൾക്കും വേദിയാക്കി വിശുദ്ധ മാസത്തിെൻറ പുണ്യം കരഗതമാക്കാനുള്ള ദൃഢപ്രതിജ്ഞയിലാണ് വിശ്വാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.