തിരുവനന്തപുരം: ജനം ആവേശത്തോടെ വോട്ട് ചെയ്തപ്പോൾ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇക ്കുറി സംസ്ഥാനത്തെ ഉയർന്ന മൂന്നാമത്തെ േപാളിങ് ശതമാനം. 30 വർഷത്തിനിടെ ഉണ്ടായ ഉയർന്ന വോെട്ടടുപ്പ്. അന്തിമ കണക്ക് പുറത്തുവന്നപ്പോൾ 77.68 ശതമാനമാണ് ചൊവ്വാഴ്ചയിലെ പോ ളിങ്. എട്ട് മണ്ഡലങ്ങളിൽ 80 ശതമാനത്തിലേറെ. 2.61 കോടി വോട്ടർമാരിൽ 2.03 കോടി (2,03,13,833) പേർ വോട് ട് ചെയ്തു.
കഴിഞ്ഞ തവണ 74.02 ശതമാനമാണ് വോട്ട് ചെയ്തത്; അതിനെക്കാൾ 3.66 ശതമാനം കൂടുതൽ. മേയ് 23നാണ് വോെട്ടണ്ണൽ. ഏറ്റവും ഉയർന്ന പോളിങ് 1989 ലായിരുന്നു; 79.30 ശതമാനം. 1977ലെ 79.20 ശതമാനമാണ് തൊട്ടു പിന്നിൽ. അതിനു ശേഷം ഏറ്റവും ഉയർന്ന ശതമാനമാണ് ഇക്കുറി. 2015ലെ തദ്ദേശം, 2016ലെ നിയമസഭ തെരഞ്ഞെടുപ്പുകളിൽ രേഖപ്പെടുത്തിയ 77.35 ശതമാനവും ഇക്കുറി മറികടന്നു. ഏറ്റവും ഉയർന്ന പോളിങ് കണ്ണൂരിലാണ്; 83.05 ശതമാനം.
കുറവ് തിരുവനന്തപുരത്തും; 73.45 ശതമാനം. രണ്ടാം സ്ഥാനത്ത് കഴിഞ്ഞ തവണത്തെ ഒന്നാം സ്ഥാനക്കാരായ വടകരയും. പോളിങ് ഏറ്റവും കുറഞ്ഞ തിരുവനന്തപുരത്തു പോലും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനെക്കാൾ അഞ്ച് ശതമാനം ഉയർന്ന പോളിങ്ങുണ്ട്.
കാസർകോട്, കണ്ണൂർ, വടകര, വയനാട്, കോഴിക്കോട്, ആലത്തൂർ, ചാലക്കുടി, ആലപ്പുഴ എന്നിവയാണ് 80 ശതമാനം പിന്നിട്ടത്. എല്ലാ മണ്ഡലങ്ങളിലും ഇക്കുറി പോളിങ് ശതമാനം വർധിച്ചു. ഏറ്റവും വർധന പത്തനംതിട്ടയിലാണ്. ത്രികോണ മത്സര പ്രതീതി വന്ന അവിടെ ഒമ്പത് ശതമാനമാണ് വർധിച്ചത്. രാഹുൽ ഗാന്ധി മത്സരിച്ച വയനാട്ടിൽ ഏഴ് ശതമാനം കൂടി. ഇടുക്കിയിലും ആറ്റിങ്ങലിലും ആറു ശതമാനം വീതവും തിരുവനന്തപുരത്തും തൃശൂരും അഞ്ചു ശതമാനം വീതവുമാണ് വർധന. എറണാകുളം, ചാലക്കുടി, ആലത്തൂർ, മലപ്പുറം എന്നിവിടങ്ങളിൽ നാലു ശതമാനം വീതവും ബാക്കിയുള്ളിടത്ത് അതിൽ താഴെയുമാണ് വർധന.
പോളിങ് നിരക്കിലെ ശരാശരി വർധന തെക്കൻ കേരളത്തിലാണ് കൂടുതൽ. സ്ത്രീകളാണ് വോട്ട് ചെയ്തവരിൽ കൂടുതൽ; 1,06,12,049 പേർ. 97,01,721 പുരുഷന്മാരും വോട്ട് ചെയ്തു. ആകെ 174ൽ 63 ട്രാൻസ്െജൻഡർ വോട്ടും പോൾ ചെയ്തു. 15 വോട്ട് പോൾ ചെയ്ത തിരുവനന്തപുരമാണ് മുന്നിൽ. ഏറ്റവും കൂടുതൽ വോട്ട് പോൾ ചെയ്ത മണ്ഡലം കാസർകോട്ടാണ് -10,96,470 പേർ. 13 മണ്ഡലങ്ങളിൽ 10 ലക്ഷത്തിലധികം വോട്ട് പോൾ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.