തിരുവനന്തപുരം∙ 'മുത്തുമണികളേ മിന്നുന്നതെല്ലാം പൊന്നല്ല...'- സൈബർ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മലയാളികളോട് ആവശ്യപ്പെട്ട് കേരള പൊലീസ് ഫേസ്ബുക്കിൽ പങ്കുവെച്ച പുതിയ പോസ്റ്റാണിത്. തലക്കെട്ടിന്‍റെ പ്രത്യേകത കൊണ്ട് ഇത് വൈറലാകുകയും ചെയ്തു.
'മുത്തുമണികളേ മിന്നുന്നതെല്ലാം പൊന്നല്ല... നമ്മളറിയാതെ തന്നെ നമ്മുടെ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ച് ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയും തുടര്‍ന്ന് പണം കടം ചോദിക്കുന്നതുമായ തട്ടിപ്പ് അരങ്ങേറുന്നുണ്ട് . തട്ടിപ്പിനിരയാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക. അങ്ങനെ ആരെങ്കിലും ചോദിച്ചാലോ ശ്രദ്ധയില്‍പ്പെട്ടാലോ പരസ്പരം ഫോണില്‍ വിളിച്ച് അറിയിക്കുക' -എന്നാണ് പൊലീസിന്‍റെ സന്ദേശം. 'മേലേപ്പറമ്പിൽ ആൺ വീട്' എന്ന സിനിമയിലെ ജഗതിയുടെ പ്രശസ്തമായ 'ഞാനല്ല, എന്‍റെ ഗർഭം ഇങ്ങനല്ല' എന്ന ഡയലോഗ് കടമെടുത്ത് 'ഞാനല്ല, എന്‍റെ പ്രൊഫൈൽ ഇങ്ങനല്ല' എന്ന ഡയലോഗ് ആണ് നൽകിയിരിക്കുന്നത്.
പീഡനക്കേസിൽ അറസ്റ്റിലായ ടിക്ടോക് താരം വിഘ്നേഷ് കൃഷ്ണ സ്ഥിരം ഉപയോഗിച്ചിരുന്ന പ്രയോഗമാണ് 'മുത്തുമണി' എന്നത്. അറസ്റ്റ് വാർത്ത വന്നതിന് പിന്നാലെ ഇത് പൊലീസ് കടമെടുത്തത് ഏറെ ശ്രദ്ധേയമായി. ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലാണ് വിഘ്നേഷ് കൃഷ്ണ (19) അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.