ദുബൈ: ഭരണ നിർവഹണ മികവിെൻറ ആശയങ്ങൾ ചർച്ച ചെയ്യുന്ന ദുബൈ ലോക സർക്കാർ ഉച്ചകോടി യിൽ കേരള പൊലീസിന് പുരസ്കാര തിളക്കം. ട്രാഫിക് ബോധവത്കരണത്തിനായി കേരളത്തി െൻറ പൊലീസ് സേന ഒരുക്കിയ ട്രാഫിക് ഗുരു ആപ്പ് ആണ് മികച്ച ആപ്ലികേഷനുള്ള അവാർഡ് സ്വന്തമാക്കിയത്.
യു.എ.ഇ ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽനഹ്യാനിൽ നിന്ന് ആംഡ് പൊലീസ് ബറ്റാലിയൻ ഡി.െഎ.ജി. പി. പ്രകാശ് പുരസ്കാരം ഏറ്റുവാങ്ങി. സാേങ്കതിക വിദ്യയുടെയും വികസനത്തിെൻറയും മുൻനിരയിലുള്ള വിവിധ രാജ്യങ്ങളിലെ പ്രമുഖ സർക്കാർ ആപ്പുകളെ പിൻതള്ളിയാണ് ട്രാഫിക് ഗുരു ഒന്നാം സ്ഥാനം നേടിയത്.
െഎക്യരാഷ്ട്രസഭയുടെയും അമേരിക്കയുടെയും ആപ്പുകൾ പോലും പിന്നിലായി എന്നത് കേരളത്തിെൻറ മികവ് വർധിപ്പിച്ചു. കമ്പ്യൂട്ടർ ഗെയിമുകളേക്കാൾ എളുപ്പത്തിൽ ഗതാഗത സുരക്ഷാ പാഠങ്ങൾ പകർന്നു നൽകുന്നു എന്നതാണ് ആപ്പിെൻറ മികവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.