സ്​ത്രീകളുടെയും കുട്ടികളുടെയും പരാതി കേൾക്കാൻ പൊലീസ്​ ഇനി പടിവാതിൽക്കൽ

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ കാ​ര​ണ​ങ്ങ​ൾ​കൊ​ണ്ട് പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കാ​ൻ ക​ഴി​യാ​ത്ത സ്​​ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ഇ​നി​മു​ത​ൽ വീ​ടി​ന് സ​മീ​പ​മെ​ത്തു​ന്ന ഷെ​ൽ​ട്ട​ർ വാ​ഹ​ന​ങ്ങ​ളി​ൽ പ​രാ​തി ന​ൽ​കാം. പ​ര​സ​ഹാ​യ​മി​ല്ലാ​തെ യാ​ത്ര​ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​വ​ർ, അ​സു​ഖ​ബാ​ധി​ത​ർ, വീ​ട്ടി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത ജീ​വി​ത​സാ​ഹ​ച​ര്യ​മു​ള്ള​വ​ർ, കു​ട്ടി​ക​ൾ എ​ന്നി​വ​ർ​ക്കു​വേ​ണ്ടി​യാ​ണ് പു​തി​യ പ​ദ്ധ​തി.

ഇ​തി​നാ​യി പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച വാ​ഹ​ന​ത്തി​ൽ ഒ​രു വ​നി​താ പൊ​ലീ​സ്​ ഓ​ഫി​സ​റും ര​ണ്ടു വ​നി​താ ഉ​ദ്യോ​ഗ​സ്​​ഥ​രു​മ​ട​ങ്ങു​ന്ന സം​ഘം ആ​ഴ്ച​യി​ൽ ആ​റു​ദി​വ​സം തെ​ര​ഞ്ഞെ​ടു​ത്ത സ്​​ഥ​ല​ങ്ങ​ളി​ലെ​ത്തി പ​രാ​തി സ്വീ​ക​രി​ക്കും. 2020 സ്​​ത്രീ​സു​ര​ക്ഷാ വ​ർ​ഷ​മാ​യി ആ​ച​രി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി കേ​ര​ള പൊ​ലീ​സ്​ ന​ട​പ്പാ​ക്കി​യ ഈ ​പ​ദ്ധ​തി വ​നി​താ ദി​ന​ത്തി​ൽ കോ​ഴി​ക്കോ​ട് സി​റ്റി​യി​ൽ നി​ല​വി​ൽ​വ​ന്നു.

ഷെ​ൽ​ട്ട​ർ വാ​ഹ​ന​ത്തി​നാ​യി 9497923380 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം. ഷെ​ൽ​ട്ട​ർ ടീം ​എ​ത്തു​ന്ന സ്​​ഥ​ല​ങ്ങ​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും ഫോ​ൺ ന​മ്പ​റും മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ക്കും. കോ​ഴി​ക്കോ​ട് സി​റ്റി​യി​ലെ വി​വി​ധ പൊ​ലീ​സ്​​സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള തെ​ര​ഞ്ഞെ​ടു​ത്ത സ്​​ഥ​ല​ങ്ങ​ളി​ൽ ഈ ​സം​ഘം മു​ൻ​കൂ​ട്ടി അ​റി​യി​ച്ച​ശേ​ഷം ഒ​രു മ​ണി​ക്കൂ​ർ വീ​തം ക്യാ​മ്പ് ചെ​യ്താ​ണ് പ​രാ​തി സ്വീ​ക​രി​ക്കു​ക.

രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ണ്​ പ്ര​വ​ർ​ത്ത​നം. നി​ല​വി​ൽ ന​ട​ക്കാ​വ്, എ​ല​ത്തൂ​ർ, വെ​ള്ള​യി​ൽ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്ന് 11 പ​രാ​തി ല​ഭി​ച്ചു. പ​രാ​തി​ക​ൾ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​ക്ക്​ ന​ൽ​കി ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും.

Tags:    
News Summary - Kerala Police Shelter Vehicle Kerala Police -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.