ന്യൂഡൽഹി: റിപ്പബ്ലിക് ദിനം പ്രമാണിച്ച് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് കേരളത്തിൽനിന്ന് ആറു പേർ അർഹരായി. ജയിൽ വിഭാഗത്തിൽ കോഴിക്കോട് ഡി.െഎ.ജി ഒാഫിസ് സ്പെഷൽ ഒാഫിസർ എ.ജെ. മാത്യുവിന് സ്തുത്യർഹ സേവ മെഡൽ ലഭിച്ചു.
പൊലീസ് ഹെഡ്ക്വാർേട്ടഴ്സ് എസ്.പി പി. ജോയ്, തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് എസ്.ആർ. ജ്യോതിഷ്കുമാർ, തിരുവനന്തപുരം കേൻറാൺമെൻറ് അസിസ്റ്റൻറ് കമീഷണർ കെ.ഇ. ബൈജു, തിരുവനന്തപുരം സ്െപഷൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ സി. ശാന്തനകുമാർ, തൃശൂർ സ്പെഷൽ ബ്രാഞ്ച് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ വി. കൃഷ്ണകുമാർ, തിരുവനന്തപുരം അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ അജൻ സി. എന്നിവരാണ് കേരള പൊലീസിൽനിന്ന് വിശിഷ്ട സേവ മെഡൽ നേടിയത്.
ജയിൽ വിഭാഗത്തിൽ കണ്ണൂർ സ്പെഷൽ സബ്ജയിൽ സൂപ്രണ്ട് എം.വി. രവീന്ദ്രൻ, ജയിൽ ഭരണവിഭാഗം ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റൻറ് സൂപ്രണ്ട് എൻ. സുരേഷ് എന്നിവർ വിശിഷ്ട സേവ മെഡലിന് അർഹരായി.
തൃശൂർ ബി.എസ്.എഫ് െഡപ്യൂട്ടി കമാൻഡൻറ് പി.ജി. മധുസൂദനൻ, കൊച്ചി സി.ബി.െഎയിലെ ക്രൈം അസിസ്റ്റൻറ് കെ.പി. സതീദേവി, ലക്ഷദ്വീപ് വിഭാഗത്തിൽ കോഴിക്കോട് ബേപ്പൂർ എസ്.ബി യൂനിറ്റ് ഹെഡ് കോൺസ്റ്റബിൾ പി. മോളി എന്നിവർക്കും വിശിഷ്ട സേവ മെഡൽ ലഭിച്ചു.
സ്തുത്യർഹ സേവനത്തിന് രാഷ്ട്രപതിയുടെ മെഡൽ കേരള പൊലീസിൽ ആർക്കുമില്ല. ആഭ്യന്തര മന്ത്രാലയത്തിൽ തിരുവനന്തപുരത്തുനിന്ന് തൈമട്ട് ശങ്കരൻകുട്ടി നാരായണൻ, മുംബൈയിൽനിന്ന് കണ്ണോത്ത് പുരുഷോത്തമൻ കുമാർ, ഗാസിയാബാദ് സി.ബി.െഎ അക്കാദമി അഡീഷനൽ എസ്.പി ജോ സുനിൽ ഇമ്മാനുവൽ എന്നിവർ സ്തുത്യർഹ സേവ മെഡൽ ലഭിച്ചവരിൽ ഉൾപ്പെടുന്നു. വിവിധ സംസ്ഥാനങ്ങളിൽനിന്നും പൊലീസ് വിഭാഗങ്ങളിൽനിന്നുമായി 795 പൊലീസ് മെഡലുകളാണ് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.