ആർ. പ്രശാന്ത്, ബിജു
കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ; ആർ. പ്രശാന്ത് പ്രസിഡന്റ്, സി.ആർ. ബിജു ജനറൽ സെക്രട്ടറി
തിരുവനന്തപുരം: കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റായി ആർ. പ്രശാന്തിനെയും (തിരുവനന്തപുരം സിറ്റി) സംസ്ഥാന ജനറൽ സെക്രട്ടറിയായി സി.ആർ. ബിജുവിനെയും (കൊച്ചി സിറ്റി) വീണ്ടും തെരഞ്ഞെടുത്തു. പ്രേംജി കെ. നായരാണ് (കോട്ടയം) ട്രഷറർ.
വൈസ് പ്രസിഡന്റുമാർ: വി. ചന്ദ്രശേഖരൻ (തിരുവനന്തപുരം സിറ്റി), എസ്. റെജിമോൾ (കൊച്ചി സിറ്റി), എസ്. ഗോപകുമാർ (കെ.എ.പി അഞ്ചാം ബറ്റാലിയൻ), ജോയന്റ് സെക്രട്ടറിമാർ: പി. രമേശൻ (കണ്ണൂർ റൂറൽ), കെ.സി. ബൈജു (തൃശൂർ സിറ്റി), ജി.എസ്. ശ്രീജിഷ് (കോഴിക്കോട് സിറ്റി).
മറ്റ് ഭാരവാഹികൾ: സംസ്ഥാന സ്റ്റാഫ് കൗൺസിൽ അംഗങ്ങൾ -എസ്.ആർ. ഷിനോ ദാസ് (കൊല്ലം സിറ്റി), പി.വി. രാജേഷ് (കണ്ണൂർ സിറ്റി), ജി. ജയന്തി (ആലപ്പുഴ), ഓഡിറ്റ് കമ്മിറ്റി അംഗങ്ങൾ- പി.സി. സജീവ് (വയനാട്), കെ.പി. രാജു (തൃശൂർ റൂറൽ), പി. ജയപ്രകാശൻ (ടെലികമ്യൂണിക്കേഷൻ). വ്യാഴാഴ്ച പൊലീസ് ട്രെയ്നിങ് കോളജിൽ നടന്ന തെരഞ്ഞടുപ്പിൽ ടി. പ്രജീഷ് (കണ്ണൂർ സിറ്റി) വരണാധികാരിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.