Posted On
date_range Updated On
date_range വെള്ളച്ചാട്ടത്തിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന്; പൊലീസുകാരൻ അറസ്റ്റിൽ
കൊച്ചി: പിറവം അരീക്കൽ വെള്ളചാട്ടത്തിലിറങ്ങിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥന്റെ അറസ്റ്റ് രേഖപ്പെടുത്തി. മൂവാറ്റുപുഴ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പരീതിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇന്നലെ വൈകിട്ടാണ് സ്ത്രീകളുടെ പരാതിയിൽ രണ്ട് പൊലീസുകാരെ കസ്റ്റഡിയിലെടുത്തത്.
സംഭവത്തിൽ മൂവാറ്റുപുഴ സ്റ്റേഷനിലെ രണ്ട് സി.പി.ഒമാരെ കസ്റ്റഡിയിൽ എടുത്തിരുന്നു. വെള്ളച്ചാട്ടത്തിലിറങ്ങിയ സ്ത്രീകളെ ഇവർ കടന്നുപിടിച്ചെന്നായിരുന്നു പരാതി. ഇവരെ നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു. രാമമംഗലം പൊലീസാണ് സ്ഥലത്തെത്തി ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.