കൊച്ചി: സ്റ്റേഷനുകളിൽ ആവശ്യത്തിന് പൊലീസുകാർ ഇല്ലാത്തതും പുതിയ പരിഷ്കാരങ്ങളും മ ൂലം നീറിപ്പുകഞ്ഞ് സേന. മുതിർന്ന ഉദ്യോഗസ്ഥരുടെ പീഡനവും അമിത ജോലിഭാരവും കൂടിയാകുമ ്പോൾ പൊലീസുകാരുടെ മാനസിക സംഘർഷം ഇരട്ടിയായിരിക്കുകയാണ്.
മേലുദ്യോഗസ്ഥനുമായു ണ്ടായ പ്രശ്നങ്ങളെ തുടർന്ന് എറണാകുളം സെൻട്രൽ സി.ഐ വി.എസ്. നവാസ് നാടുവിട്ട സംഭവംകൂട ി എത്തിയപ്പോൾ വിഷയം വീണ്ടും ചർച്ചയാകുകയാണ്. ഒരുവർഷം മുമ്പ് എറണാകുളം നോർത്ത് സ്റ്റേഷനിൽ ഉന്നത ഉദ്യോഗസ്ഥരുടെ പീഡനത്തെ തുടർന്ന് പ്രബേഷൻ എസ്.ഐ ആത്മഹത്യ ചെയ്തിരുന്നു.
മരണകാരണം സി.ഐയുടെയും എസ്.ഐയുടെയും പീഡനമാണെന്ന് പേര് സഹിതം എഴുതിയ ആത്മഹത്യക്കുറിപ്പും പുറത്തുവന്നിരുന്നു. പൊലീസുകാർക്കിടയിൽ നിരവധി ആത്മഹത്യകളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. സി.ഐമാർക്ക് സ്റ്റേഷൻ ഹൗസ് ഓഫിസർമാരുടെ ചുമതല നൽകിയതും പുതിയ കമീഷണറേറ്റ് നിലവിൽവന്നതുമടക്കമുള്ള കാര്യങ്ങളിൽ സേനയിൽ അമർഷം പുകയുകയാണ്.
1986ലെ പാറ്റേൺ അനുസരിച്ചാണ് ഇപ്പോഴും സ്റ്റേഷനുകളിൽ ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നത്. കേസുകളും ജനസംഖ്യയും വർധിച്ചിട്ടും ഇതിന് മാറ്റം വരുത്തിയിട്ടില്ല. സ്റ്റേഷൻ ജോലിക്ക് കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 20,009 പൊലീസുകാരാണുള്ളത്. കുറ്റകൃത്യങ്ങളുടെ എണ്ണവും സാഹചര്യങ്ങളും കണക്കിലെടുത്ത് സ്റ്റേഷനുകളെ ഹെവി, മീഡിയം, ലൈറ്റ് എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. ഹെവി വിഭാഗത്തിൽ 97 സ്റ്റേഷനുകളുണ്ട്. 5592 പേരാണ് ഇവിടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ.
4108 പേരുകൂടിയുണ്ടെങ്കിലേ ഇവിടെ പ്രവർത്തനം മുന്നോട്ടുപോകുകയുള്ളൂവെന്ന് കേരള പൊലീസ് അസോസിയേഷൻ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. 83 മീഡിയം സ്റ്റേഷനുകളിൽ 3721 പേരാണുള്ളത്. ഇവിടേക്ക് വേണ്ടത് 2172 പേരാണെന്നും ചൂണ്ടിക്കാട്ടുന്നു. 287 ലൈറ്റ് സ്റ്റേഷനുകളിലായി 10,796 പേർ ജോലിചെയ്യുന്നുണ്ട്. 3267 പേർ കൂടി ഇവിടെ ആവശ്യമാണെന്നും അവർ പറയുന്നു. ഒരുവർഷത്തിന് മുേമ്പ ഇത് സംബന്ധിച്ച റിപ്പോർട്ട് കൈമാറിയിരുന്നെങ്കിലും ഒരു മാറ്റവും ഇതുവരെ സംഭവിച്ചിട്ടില്ല. ഇതോടൊപ്പം ജോലിഭാരം വർധിക്കുകയും ചെയ്തു. പലർക്കും വിശ്രമമില്ലാതെ 24 മണിക്കൂറിലധികമാണ് ജോലി ചെയ്യേണ്ടിവരുന്നത്. പൊലീസ് അസോസിയേഷൻ ഇതേ ആവശ്യമുന്നയിച്ച് വീണ്ടും സർക്കാറിനെ സമീപിക്കാനൊരുങ്ങുകയാണ്. വയർലെസ് സംവിധാനത്തിലൂടെ ദിവസേന മുതിർന്ന ഉദ്യോഗസ്ഥർ നടത്തുന്ന കേസുകളുടെ വിശകലനമായ ‘സാട്ട’ യിൽ കീഴ്ജീവനക്കാരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന സംഭവങ്ങളും വ്യാപകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.