കേരള പൊലീസി​െൻറ ഫേസ്ബുക്ക് പേജ് ‘ട്രോളന്മാർ ഏറ്റെടുത്തു’

കോഴിക്കോട്: കേരള പൊലീസി​​െൻറ ഫേസ്ബുക്ക് പേജിൽ കയറിയാൽ ഇതെന്താ ട്രോൾ പേജ് ആണോ എന്ന് ഒരുനിമിഷം തെറ്റിദ്ധരിച്ചേക്കാം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ട്രോളുകളുടെ പൊടിപൂരമാണിതിൽ. കഴിഞ്ഞദിവസം ആഭരണ മോഷ്​ടാക്കൾക്ക് മുന്നറിയിപ്പായിട്ട ട്രോളാണ് ഏറെ ഹിറ്റായത്. ‘ആഭരണ മോഷ്​ടാക്കൾക്ക് വമ്പിച്ച ഓഫർ, നിങ്ങൾക്കായി കേരള പൊലീസ് കൈവളകൾ സമ്മാനമായി നൽകുന്നു’ എന്ന വമ്പിച്ച ഓഫറുമായി ഇട്ട പോസ്​റ്റ്​ ആയിരക്കണക്കിനാളുകൾ ലൈക്കടിക്കുകയും പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

സ്വർണാഭരണങ്ങളുടെയും കൈയാമത്തി​െൻറയും ചിത്രമുള്ള പോസ്​റ്റി​െല കമൻറ് ബോക്സും ട്രോളന്മാർ ഏറ്റെടുത്തുകഴിഞ്ഞു. പേജ് കൈകാര്യം െചയ്യുന്നത് വല്ല ട്രോളനുമാണോ എന്നാണ് പലരുടെയും സംശയം. ഏതോ ട്രോളൻ പൊലീസിൽ കയറിപ്പറ്റിയിട്ടുണ്ട് എന്നാണ് ചിലരുടെ ക​െണ്ടത്തൽ. ട്രോൾ കമൻറുകൾക്ക് അതേ നാണയത്തിൽ മറുപടി നൽകാനും ‘പേജ് മുതലാളി’ രംഗത്തുണ്ട്.

ട്രോൾ ലോകത്തേക്ക് ട്രോളൻ പൊലീസുകാരെ സ്വാഗതം ചെയ്യുന്നവരുമുണ്ട്. ‘ഇത് പഴയ കോൺസ്​റ്റബിൾ കുട്ടൻപിള്ളയുടെ പൊലീസ് അല്ല; ട്രോളിയാൽ തിരിച്ചു ട്രോളുന്ന അൽഹൈടെക് കേരള പൊലീസ്’ എന്ന കമൻറിന് നൽകിയ ‘നിക്കറും പോട്ടുക്കിട്ടു... മീശയും മുറുക്കിക്കിട്ടു.... അന്തമാതിരി നിനച്ചിയാ’ എന്ന മറുപടിയും ഏറെ ഹിറ്റായിട്ടുണ്ട്. ട്രോളിനപ്പുറം ഗൗരവതരമായ വിഷയങ്ങളെക്കുറിച്ച് ഉന്നയിക്കുന്നവർക്കും അതേ ഗൗരവത്തിൽ മറുപടി ലഭിക്കുന്നുണ്ട്. 

സാമൂഹിക പ്രതിബദ്ധതയുള്ള സന്ദേശങ്ങൾ പങ്കുവെക്കുന്ന ട്രോളുകൾക്ക് ഈ പേജിൽ ഏറെ സ്വീകാര്യത കിട്ടുന്നുണ്ട്. ബൈക്കിൽ അമിതവേഗത്തിൽ പായുന്ന ഫ്രീക്കന്മാരെക്കുറിച്ചും ബാങ്ക് ഇടപാടിലെ പിൻ, ഒ.ടി.പി ഇവ പങ്കുവെക്കുന്നതിനെക്കുറിച്ചും ലോകകപ്പിൽ തോറ്റ ടീമി​െൻറ ഫ്ലക്സ് കോഴിക്കൂടിനു മറയാക്കുന്നതിനെക്കുറിച്ചും മാലിന്യം വഴിയിൽ തള്ളുന്നതിനെക്കുറിച്ചുമെല്ലാം പേജിൽ ട്രോളുകൾ നിരന്നു.

 Full View
Tags:    
News Summary - kerala police fb page- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.