കൊച്ചി: കുറ്റകൃത്യങ്ങൾ തടയാനുള്ള പ്രവർത്തനങ്ങൾ അത്യാധുനിക സംവിധാനങ്ങളോടെ ശക്തിപ്പെടുത്താൻ ഒരുങ്ങി കേരള പൊലീസ്. നിർമിതബുദ്ധി അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഡ്രോണുകളാണ് ഇതിൽ മുഖ്യം. ആളെ തിരിച്ചറിയാനും പിടികിട്ടാപ്പുള്ളികളെ കണ്ടെത്താനുമാകും ഡ്രോണുകളുടെ സേവനം പ്രയോജനപ്പെടുത്തുക. ഇതിെൻറ സാധ്യതകൾ സംബന്ധിച്ച വിശദ ചർച്ചകളും പ്രദർശനവും ഒക്ടോബർ അഞ്ച്, ആറ് തീയതികളിൽ കൊച്ചിയിൽ നടക്കുന്ന സൈബർ സുരക്ഷ സംബന്ധിച്ച രാജ്യാന്തര സമ്മേളനമായ കൊക്കൂണിൽ ഉണ്ടാകും.
കേരള പൊലീസിെൻറ സൈബർ സുരക്ഷ വിഭാഗമായ സൈബർ ഡോമാണ് കുറ്റാന്വേഷണത്തിൽ ഡ്രോണുകളുടെ സാധ്യത പരീക്ഷിക്കാൻ ഒരുങ്ങുന്നത്. കുറ്റകൃത്യങ്ങൾ തടയാൻ അത്യാധുനിക സാേങ്കതികവിദ്യയും സംവിധാനങ്ങളും പ്രയോജനപ്പെടുത്തുന്നതിെൻറ ഭാഗമാണ് നടപടി. ഇത്തരം ഡ്രോണുകളുടെ പ്രവർത്തനം വിശദീകരിക്കുന്ന പ്രദർശനത്തിന് സൈബർ സുരക്ഷ സമ്മേളനം വേദിയാകും.
അന്തരീക്ഷത്തിലേക്ക് പറന്നുയരുന്ന ഡ്രോൺ ഹാളിെല ഒാരോരുത്തരുടെയും മുഖഭാവങ്ങൾ സൂക്ഷ്മമായി ഒപ്പിയെടുക്കുകയും ചില പ്രധാന വ്യക്തികളെ തിരിച്ചറിയുകയും ചെയ്യുന്ന വിധത്തിലാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്. തിരിച്ചറിയപ്പെടുന്ന വ്യക്തികളുടെ പേര്, ഇ-മെയിൽ വിലാസം എന്നിവ അടക്കമുള്ള വിവരങ്ങൾ സ്ഥലത്ത് സജ്ജീകരിച്ചിട്ടുള്ള സ്ക്രീനിൽ തെളിയും. ഇൗ വിവരങ്ങളുടെ ആധികാരികത ബന്ധപ്പെട്ട വ്യക്തികളുടെ സഹായത്തോടെ ഉറപ്പാക്കും. സൈബർ സുരക്ഷക്കുപുറമെ വിവരങ്ങളുടെ സ്വകാര്യത, ഹാക്കിങ് തുടങ്ങിയ വിഷയങ്ങളും സമ്മേളനം ചർച്ച ചെയ്യുന്നുണ്ട്. ഡ്രോണുകൾ ഫലപ്രദമായി പ്രയോജനപ്പെടുത്താനായാൽ കേസന്വേഷണത്തിൽ കേരള പൊലീസിന് ഏറെ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
കനത്ത സുരക്ഷയുള്ള മേഖലകളിലും വിമാനത്താവളങ്ങൾക്ക് സമീപവും വി.െഎ.പികളുടെ സുരക്ഷകാര്യങ്ങൾക്കാകും തുടക്കത്തിൽ കേരള പൊലീസ് ഡ്രോണുകളുടെ സേവനം പ്രയോജനപ്പെടുത്തുക. കുറ്റകൃത്യത്തിൽ പങ്കാളികളായവരെ തിരിച്ചറിയാൻ ട്രാഫിക് ജങ്ഷനുകളിലും മറ്റും ഡ്രോണുകൾ ഉപയോഗിക്കാനാകും. കുറ്റാന്വേഷണരംഗത്ത് ഇത്തരം ഡ്രോണുകളുടെ സേവനം ഉപയോഗിക്കുന്ന ആദ്യ പൊലീസ് സേനയാകും കേരളത്തിലേത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.