പൊലീസ്​ മേധാവിയായി ടോമിൻ ജെ. തച്ചങ്കരി പരിഗണനയിൽ

തിരുവനന്തപുരം:​ ലോക്​നാഥ്​ ബെഹ്​റ സ്ഥാനമൊഴിയുന്ന പശ്​ചാത്തലത്തിൽ ടോമിൻ ജെ. തച്ചങ്കരി സംസ്ഥാന പൊലീസ്​ മേധാവിയായേക്കുമെന്ന്​ സൂചന. ഡി.ജി.പി സ്ഥാനത്തേക്ക്​ ടോമിൻ ജെ. തച്ചങ്കരിയെ സർക്കാർ സജീവമായി പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകളാണ്​ പുറത്ത്​ വരുന്നത്​.

അനധികൃത സ്വത്ത്​ സമ്പാദകേസിൽ തച്ചങ്കരിക്കെതിരായ അന്വേഷണം പൂർത്തിയാ​യെന്ന റിപ്പോർട്ടുകളുണ്ട്​. ​അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന്​ ആവശ്യപ്പെട്ട്​ തച്ചങ്കരി സർക്കാറിന്​ കത്ത്​ നൽകിയതായാണ്​ വിവരം.

ഡി.ജി.പി സ്ഥാനത്തേക്ക്​ സർക്കാർ തീരുമാനിച്ച ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്രത്തിന്​ മുന്നിലാണ്​. ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തരമ​​​ന്ത്രാലയം വൈകാതെ ചുരുക്കപ്പട്ടിക കൈമാറുമെന്നാണ്​ സൂചന. അതേസമയം, ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റക്ക്​ സിയാൽ എം.ഡി സ്ഥാനവും നൽകിയേക്കും. ബെഹ്​റയെ സംസ്ഥാന പൊലീസ്​ ഉപദേശകനാക്കുമെന്ന വാർത്തകളും പുറത്ത്​ വരുന്നുണ്ട്​. 

Tags:    
News Summary - Kerala Police Chief Appointment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.