Posted On
date_range Updated On
date_range പടക്കം പൊട്ടിച്ചെന്ന പരാതിയില്‍ വിദ്യാര്‍ഥിക്ക് പൊലീസിന്റെ ക്രൂര മര്‍ദനം
വർക്കല ഗവൺമെൻറ് മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ഥിക്ക് പൊലീസിൻെറ ക്രൂരമര്‍ദ്ദനം. പ്ലസ് ടു വിദ്യാർഥി സുധീഷിനാണ് മര്‍ദ്ദനമേറ്റത്.
പടക്കം പൊട്ടിച്ചെന്ന പ്രിന്‍സിപ്പാളിൻെറ പരാതിയില്‍ സ്കൂളിലെത്തിയ പൊലീസാണ് വിദ്യാര്‍ഥിയെ മര്‍ദിച്ചത്. വിദ്യാര്‍ഥിയെ പൊലീസ് നിലത്തിട്ട് ചവിട്ടിയെന്നാണ് പരാതി.
കബഡി സംസ്ഥാന താരമാണ് പരിക്കേറ്റ വിദ്യാര്‍ഥി. അടുത്ത മാസം ഏഴിന് ദേശീയ മീറ്റില്‍ പങ്കെടുക്കാനിരിക്കെയാണ് പൊലീസിന്‍റെ മര്‍ദ്ദനം.
അതേസമയം, സി.ഐയെയും പൊലീസുകാരനെയും അസഭ്യം പറയാനും കയ്യേറ്റം ചെയ്യാനും വിദ്യാർഥികൾ ശ്രമിച്ചതായി പൊലീസ് ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.