ലഹരിക്കെതിരെ ഇക്കൊല്ലം രജിസ്റ്റര്‍ ചെയ്തത് 22,606 കേസുകള്‍; അറസ്റ്റിലായത് 24,962 പേര്‍

കോഴിക്കോട്: ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ കേരള പൊലീസ് ബഹുദൂരം മുന്നില്‍. ഈ വര്‍ഷം ആദ്യത്തെ പത്തു മാസത്തിനുള്ളില്‍ ലഹരി കടത്തുമായി ബന്ധപ്പെട്ട് കേരളത്തില്‍ അറസ്റ്റിലായത് 24,962 പേര്‍. 22,606 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് എറണാകുളം ജില്ലയിലാണ് - 3030 കേസുകള്‍. 2853 കേസുകളുമായി തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനത്താണ്. 2354 കേസുകളുള്ള കൊല്ലം ജില്ലയാണ് തൊട്ടുപിന്നില്‍. ഏറ്റവും കുറച്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പത്തനംതിട്ട ജില്ലയിലാണ് - 501 കേസുകള്‍.

ഇക്കൊല്ലം ഇതുവരെ ഏറ്റവും കൂടുതല്‍പേര്‍ അറസ്റ്റിലായത് എറണാകുളം ജില്ലയിലാണ് -3386 പേര്‍. തിരുവനന്തപുരം ജില്ലയില്‍ 3007 പേരും മലപ്പുറം ജില്ലയില്‍ 2669 പേരും അറസ്റ്റിലായി. ഏറ്റവും കുറച്ച് പേര്‍ (500) അറസ്റ്റിലായത് പത്തനംതിട്ട ജില്ലയിലാണ്.

ഇക്കൊല്ലം ഇതുവരെ 2751.91 കിലോ കഞ്ചാവാണ് പോലീസ് പിടികൂടിയത്. 14.29 കിലോ എം.ഡി.എം.എയും 2.10 കിലോ ഹാഷിഷും പിടിച്ചെടുത്തു. 1.04 കിലോ ഹെറോയിനും 35.82 കിലോ ഹാഷിഷ് ഓയിലും ഇക്കാലയളവില്‍ പിടികൂടുകയുണ്ടായി.

Tags:    
News Summary - Kerala Police Against Drunkenness: 22,606 cases registered this year; 24,962 people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.