‘‘മുഖ്യമന്ത്രി പ്രകോപിതനായത്​ ബിസിനസ്‌ ഡീൽ പൊളിഞ്ഞതിനാൽ’’

കോഴിക്കോട്​: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ആരോപണവുമായി കെ.എം ഷാജി. ദുരിതാശ്വാസ ഫണ്ടി​​​​​െൻറ വ ിനിയോഗം ​ചോദ്യം ചെയ്​തുകൊണ്ടുള്ള ത​​​​​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റി​​​​​​െൻറ കാരണത്താലല്ല, ബിസിനസ്​ ഡീൽ പൊളിഞ്ഞതിനാലാണ്​ മുഖ്യമന്ത്രി പ്രകോപിതനായത്​. സ്​പ്രിൻക്​ളർ കമ്പനിയുമായുള്ള കരാർ ചോദ്യം ചെയ്​തതിന്​ രമേ ശ്​ ചെന്നിത്തലയെ ​സൈബർ ലിഞ്ചിങ്​ ചെയ്​തത്​ പി.ആർ വർക്കി​​​​​െൻറ ഭാഗമായിരുന്നു. സ്​പ്രിൻക്​ളർ കരാറിൽ നിന്ന്​ മാധ്യമങ്ങളുടെയും പൊതുജന ശ്രദ്ധ തിരിക്കാൻ തന്നെ കരുവാക്കിയെന്നും കെ.എം. ഷാജി ഫേസ്​ബുക്ക്​ പോസ്​റ്റിലൂടെ ആരോ പിച്ചു.

അതേസമയം യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​രി​​​​​​​​െൻറ കാ​ല​ത്ത്​​ സ്​​കൂ​ളി​ന്​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി അ​ന ു​വ​ദി​ച്ച​തി​ന്​​ പ്ര​തി​ഫ​ല​മാ​യി 25 ല​ക്ഷം രൂ​പ വാ​ങ്ങി​യെ​ന്ന പ​രാ​തി​യി​ൽ കെ.​എം. ഷാ​ജി എം.​എ​ൽ.​എ​ക്കെ​ത ി​രെ ഇന്ന്​ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​തിരുന്നു. കണ്ണൂർ വിജിലൻസ്​ ഡി.വൈ.എസ്​.പിയാണ്​ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​തത്​.

കേസെടുക്കാനുള്ള ഉത്തരവ് മുഖ്യമന്ത്രിയും താനും തമ്മിലെ വാക്പോര് ആരംഭിച്ച ശേഷം മുമ്പത്തെ തീയതി ചേർത്ത് സ്പീക്കറുടെ ഓഫീസ് ഇറക്കുകയായിരുന്നുവെന്നാണ്​ ഷാജിയുടെ ആരോപണം.

കെ.എം ഷാജിയുടെ ഫേസ്​ബുക്ക്​ പോസ്​റ്റി​​​​​െൻറ പൂർണരൂപം:

എപ്പോഴാണു രാഷ്ട്രീയം പറയേണ്ടത്‌ എന്ന ചർച്ചയിലായിരുന്നു പലരും. രോഗദുരിതങ്ങൾക്കിടയിൽ രാഷ്ട്രീയം പറയാമോ എന്ന ചോദ്യം പരസ്പരം ചോദിക്കുന്നതിന്റെ അർത്ഥം തന്നെ നമ്മൾക്ക്‌ പലതും ചോദിക്കാനുണ്ട് എന്ന് തന്നെയാണ്!!‌

ഒരു ഭരണസംവിധാനം ദുരിത ക്ഷേമ പ്രവർത്തനങ്ങൾ നടത്തുമ്പോൾ അവരോട്‌ ചോദ്യങ്ങൾ ഉന്നയിച്ച്‌ അലോസരമുണ്ടാക്കരുത് എന്ന വിലക്ക്‌ ശരിയല്ലേ എന്ന് ആർക്കും തോന്നിപ്പോവും. പക്ഷെ, ഈ സെന്റിമന്റ്‌ സീനുകൾക്ക്‌ പിറകിൽ കൊടിയ വഞ്ചനയുടെ നിഴലാട്ടം കാണുമ്പോൾ മിണ്ടാതിരിക്കുന്നതാണു അപകടം!!

സ്പ്രിൻക്​ളർ കമ്പനിയുമായുള്ള കരാർ അങ്ങനെ ഒന്നാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ പറഞ്ഞപ്പോൾ സൈബർ ഗുണ്ടകൾ ആ മനുഷ്യനെ സോഷ്യൽ മീഡിയ തെരുവിൽ കല്ലെറിഞ്ഞു.

ആ സൈബർ ലിഞ്ചിങ് പോലും പെയ്ഡ്‌ പി ആർ വർക്കിന്റെ ഭാഗമായിരുന്നു എന്ന് നാം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.

ഒരു പൊതുപ്രവർത്തകൻ എന്ന നിലക്ക്‌ ഞാൻ ഉന്നയിച്ച പ്രശ്നങ്ങൾ സർക്കാരിന്റെ ഫിനാൻസ്‌ മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയെക്കുറിച്ചായിരുന്നു.

മുഖ്യമന്ത്രി വയൻറായത്‌ ആ എഫ്‌ ബി പോസ്റ്റിലല്ല എന്ന് ഇപ്പോൾ തിരിച്ചറിയുന്നു; പൊളിഞ്ഞു പോയ ഒരു ബിസിനസ്‌ ഡീൽ ആയിരുന്നു ഈ പക പോക്കലിന്റെ കാരണം.

സ്പ്രിങ്ക്ലർ എന്ന കമ്പനിയുടെ കരാറിൽ നിന്ന് മക്കൾക്ക്‌ വേണ്ടി ആളുകൾ ക്ഷോഭിച്ച്‌ പോവുന്നതിൽ കുറ്റം പറയാനാവില്ല ഒരു വിഷയം വേണം. കരുവാക്കാൻ നല്ലത്‌ ഞാനാണെന്നും തോന്നിക്കാണും!!

പക്ഷെ, ആ കാഞ്ഞബുദ്ധിയിൽ കഞ്ഞി വെന്തില്ല. സത്യം മൂടിവെക്കാൻ കോടികളുടെ പി ആർ കമ്പനിക്കുമാവില്ല; കാരണം, ഇത്‌ കേരളമാണ്‌!!

സ്പ്രിങ്ക്ലർ കമ്പനിയുടെ റൂട്ട്‌ മാപ്പ്‌ ഉണ്ടാക്കി വന്നപ്പോൾ വലിയ സോഷ്യൽ ഡിസറ്റൻസിംഗ്‌ കാണുന്നില്ല. ആരൊക്കെയോ അടുത്തടുത്ത്‌ നിൽക്കുന്നു.വ്യക്തമാവാത്ത വസ്തുതാപരമല്ലാത്ത ഒരു കാര്യം ഇവിടെ ഉന്നയിക്കുന്നില്ല.

മക്കൾക്ക്‌ വേണ്ടി ആളുകൾ ക്ഷോഭിച്ച്‌ പോവുന്നതിൽ കുറ്റം പറയാനാവില്ല. ബർലിൻ കുഞ്ഞനന്തൻ നായരുടെ വാക്കുകളിൽ പറഞ്ഞാൽ എല്ലാ ആദർശങ്ങളും മറന്ന് പോകും മക്കൾക്ക്‌ വേണ്ടി!!

2000 ജൂലൈ പത്തൊമ്പത്‌ കാലത്തൊക്കെ നിങ്ങളിൽ പലരുടെയും മക്കൾ തെരുവിലായിരുന്നു സഖാക്കളെ;പാർട്ടി സെക്രട്ടറിയുടെ ആഹ്വാനം കേട്ട്‌ സ്വാശ്രയ കോളേജുകൾക്കെതിരെയുള്ള സമരത്തിൽ!!

സെക്രട്ടറിയാണെങ്കിൽ കോയമ്പത്തൂരിൽ വരദരാജൻ മുതലാളിയുടെ വീട്ടിൽ വിശ്രമത്തിലുംഅമൃത എഞ്ചിനീയറിംഗ്‌ കോളേജിൽ മകൾക്ക്‌ സീറ്റ്‌ കിട്ടിയ സന്തോഷത്തിൽ!!

അത്‌ കൊണ്ട്‌ എന്നെ വിജിലൻസ്‌ കേസിൽ ഉൾപെടുത്തുന്നതിൽ ആശങ്ക വേണ്ട പ്രിയപ്പെട്ടവരേ! അത്‌ നിയമത്തിന്റെ വഴിക്ക്‌ പോകട്ടെ!!

എന്നാൽ,ഇതിനിടയിൽ കൂടി നമ്മളെ ഒന്നാകെ വിൽക്കുന്ന കച്ചവടം നടത്തുന്നത് കാണുമ്പോൾ അരുതെന്ന് പറഞ്ഞോളൂ;
അതിനാണു രാഷ്ട്രീയം എന്ന് പറയുക.

ആ രാഷ്ട്രീയം കൊക്കിൽ ജീവനുള്ള കാലത്തോളം പറയുകയും ചെയ്യണം!!

Tags:    
News Summary - kerala pinarayi vijayan km shaji politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.