കുളത്തിൽ വെച്ച്​ അപസ്മാരം സംഭവിച്ച് ചികിത്സയിലിരുന്നയാൾ മരിച്ചു

പഴഞ്ഞി : കുളത്തിൽ കുളിക്കുന്നതിനിടെ അപസ്മാരം സംഭവിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. അരുവായി കുറ്റിക്കാട് വീട്ടിൽ പരേതനായ സഖറിയയുടെ മകൻ സെബാസ്റ്റ്യൻ (21) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് നാലോടെ പഴഞ്ഞി പുത്തൻകുളത്തിൽ വെച്ചായിരുന്നു സംഭവം.

തുടർന്ന് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കിടെ വ്യാഴാഴ്ച രാവിലെയായിരുന്നു മരണം. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9 ന് പഴഞ്ഞി സ​െൻറ്​ മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. അമ്മ-ജെസി. സഹോദരൻ-വർഗീസ്

Tags:    
News Summary - kerala obit news malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.