നി​യ​മ​സ​ഭ 24 മു​ത​ൽ  ചേ​ർ​ന്നേ​ക്കും

തിരുവനന്തപുരം: ബജറ്റ് സമ്പൂർണമായി പാസാക്കുന്നതിന് നിയമസഭയുടെ സമ്മേളനം ഏപ്രിൽ 24ന് ആരംഭിച്ചേക്കും. 11ന് ചേരുന്ന മന്ത്രിസഭയോഗം ഇക്കാര്യം ഗവർണറോട് ശിപാർശ ചെയ്തേക്കും. സ്കൂളുകളിൽ മലയാളം നിർബന്ധമാക്കാനുള്ള ഒാർഡിനൻസ് ചർച്ച ചെയ്യാൻ ഏപ്രിൽ 10ന് പ്രേത്യക മന്ത്രിസഭ യോഗം ചേരുന്നുണ്ട്. 11ന് പതിവ് മന്ത്രിസഭ യോഗവും നടക്കും. മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികം ‘വഴികാട്ടുന്ന കേരളം’ എന്ന പേരില്‍ മേയ് 20 മുതല്‍ ജൂണ്‍ അഞ്ചു വരെ സംസ്ഥാനത്താകെ വിവിധ പരിപാടികളോടെ ആഘോഷിക്കാന്‍ തീരുമാനിച്ചു. പരിപാടിയുടെ വിശദാംശം തയാറാക്കുന്നതിന് മന്ത്രിസഭ ഉപസമിതിയെ നിയോഗിച്ചു. 

Tags:    
News Summary - kerala niyamasabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.